കനയ്യ കേരളത്തിലേക്കില്ല; ബിഹാറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ സിപിഐ 

പാര്‍ട്ടിയുടെ ബിഹാര്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് യോഗത്തിലാണ് കനയ്യ കുമാറിനെ ബെഗുസരായിലോ മറ്റേതെങ്കിലും മണ്ഡലത്തിലോ നിര്‍ത്തി മത്സരിപ്പിക്കാന്‍ തീരുമാനമായത്
കനയ്യ കേരളത്തിലേക്കില്ല; ബിഹാറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മത്സരിപ്പിക്കാന്‍ സിപിഐ 

പട്‌ന: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ ബെഗുസരായിയിലോ മറ്റേതെങ്കിലും മണ്ഡലത്തിലോ നിര്‍ത്തി മത്സരിപ്പിക്കാന്‍ സിപിഐ തീരുമാനം. നിലവില്‍ എഐഎസ്എഫ് കേന്ദ്ര കമ്മിറ്റി അംഗമാണ് കനയ്യ കുമാര്‍. ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഒമ്പതിടങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീരുമാനിച്ചു. 

പാര്‍ട്ടിയുടെ ബിഹാര്‍ സ്റ്റേറ്റ് എക്‌സിക്യൂട്ടിവ് യോഗത്തിലാണ് കനയ്യ കുമാറിനെ ബെഗുസരായിലോ മറ്റേതെങ്കിലും മണ്ഡലത്തിലോ നിര്‍ത്തി മത്സരിപ്പിക്കാന്‍
 തീരുമാനമായത്. ഇക്കാര്യം സിപിഐ ദേശീയ കൗണ്‍സില്‍ സെക്രട്ടറി കെ.ആര്‍ നരൈനയാണ് മാധ്യമങ്ങളോട് വിശദീകരിച്ചത്. 

സിപിഐ കേരളഘടകത്തിന് കനയ്യ കുമാറിനെ കേരളത്തില്‍ നിര്‍ത്തി മത്സരിപ്പിക്കാന്‍ ആഗ്രഹമുണ്ടെന്നും എന്നാല്‍ ബെഗുസരായിയില്‍ തന്നെ കനയ്യ കുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നതെന്നും ബിഹാര്‍ സെക്രട്ടറി സത്യനാരായണ്‍ സിങ് പറഞ്ഞു. തിരുവനന്തപുരത്ത് നിന്ന് കനയ്യ കുമാര്‍ ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 

ബെഗുസരായി, മധുബനി,മോതിഹരി,ഖഗാരിയ എന്നീ മണ്ഡലങ്ങള്‍ സിപിഐയ്ക്ക് സ്വാധീനമുള്ള മണ്ഡലമാണ്. ഇതില്‍ ബെഗുസരായിയാണ് കനയ്യ കുമാറിന്റെ സ്വന്തം മണ്ഡലം. ബിഹാറിലെ ലെനിന്‍ ഗ്രാഡ് എന്നാണ് ബെഗുസരായി അറിയപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏറെ സ്വാധീമനുള്ള ഈ പ്രദേശം കഴിഞ്ഞ തെരഞ്ഞെടുപ്പി ആര്‍ജെഡി പിടിച്ചെടുത്തിരുന്നു. 

ദേശീയതലത്തില്‍ തന്നെ മോദി സര്‍ക്കാരിനോയും സംഘപരിവാറിനേയും കടന്നാക്രമിക്കുന്ന കനയ്യ കുമാര്‍ മത്സര രംഗത്തെത്തുന്നത് ഇടതുപക്ഷത്തിന് പുതിയ ഉണര്‍വേകും എന്നാണ് സിപിഐ കണക്കുകൂട്ടുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com