മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി രാജ്യം വിടുന്നത് എന്തിനാകും? മൂന്നാമത്തെ പുനഃസംഘടനയ്ക്ക പിറകേയും പറക്കും

കഴിഞ്ഞ രണ്ട് പുനഃസംഘടനകള്‍ക്ക് തൊട്ടു പിന്നാലെ പ്രധാനമന്ത്രി വിദേശ യാത്രയ്ക്കായി പറന്നിരുന്നു
മന്ത്രിസഭാ പുനഃസംഘടനയ്ക്ക് പിന്നാലെ മോദി രാജ്യം വിടുന്നത് എന്തിനാകും? മൂന്നാമത്തെ പുനഃസംഘടനയ്ക്ക പിറകേയും പറക്കും

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം രണ്ട് തവണയായിരുന്നു മന്ത്രിസഭാ പുനഃസംഘടന നടന്നത്. ഇപ്പോഴിതാ മൂന്നാമത്തെ പുനഃസംഘന വരുന്നു. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ മോദി വിദേശയാത്രകള്‍ക്കായി പറക്കുന്നു എന്നതാണ് മറ്റൊരു കൗതുകം. 

കഴിഞ്ഞ രണ്ട് പുനഃസംഘടനകള്‍ക്ക് തൊട്ടു പിന്നാലെ പ്രധാനമന്ത്രി വിദേശ യാത്രയ്ക്കായി പറന്നിരുന്നു. മൂന്നാമത്തെ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് ശേഷവും പ്രധാനമന്ത്രി പറക്കും. 

21 പുതിയ മന്ത്രിമാരെ ഉള്‍പ്പെടുത്തി 2014 നവംബര്‍ ഒന്‍പതിനായിരുന്നു മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടന. പുനഃസംഘടനയ്ക്ക് പിന്നാലെ നവംബര്‍ 11ന് മോദി 10 ദിവസത്തെ വിദേശയാത്രയ്ക്കായി പുറപ്പെട്ടു. മ്യാന്‍മര്‍, ഓസ്‌ട്രേലിയ, ഫിജി എന്നീ രാജ്യങ്ങളായിരുന്നു മോദി അന്ന് സന്ദര്‍ശിച്ചത്. പ്രധാനമന്ത്രിയായതിന് ശേഷമുള്ള മോദിയുടെ ആറാം വിദേശ യാത്രയായിരുന്നു അത്. 

2016 ജൂലൈ അഞ്ചിനായിരുന്നു മോദി മന്ത്രിസഭയുടെ രണ്ടാം പുനഃസംഘടന. ജൂലൈ ഏഴിന് അര്‍ദ്ധരാത്രിയോടെ മോദി വീണ്ടും രാജ്യം വിട്ടു. ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു അന്നത്തെ പറക്കല്‍. അത് മോദിയുടെ 24ാം വിദേശയാത്രയായിരുന്നു. 

സെപ്തംബര്‍ 2ന് വൈകുന്നേരും കേന്ദ്ര മന്ത്രിസഭയുടെ മൂന്നാം പുനഃസംഘടന ഉണ്ടാകുമെന്നാണ് സൂചന. മോദി അപ്പോഴും പതിവ് തെറ്റിക്കുന്നില്ല. ചൈന, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായി സെപ്തംബര്‍ മൂന്നിന് മോദി പുറപ്പെടും. ഇത് അദ്ദേഹത്തിന്റെ 33ാം വിദേശയാത്രയാകും. 

മോദി മന്ത്രിസഭയുടെ ആദ്യ പുനഃസംഘടനയ്ക്ക് ശേഷം മോദി സന്ദര്‍ശിച്ച രാജ്യവും മ്യാന്‍മര്‍ ആയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com