മസ്ജിദിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന റിപ്പബ്ലിക്കിന്റെ വ്യാജ വാര്‍ത്ത; കള്ളത്തരം കയ്യോടെ പിടികൂടിയിട്ടും കുലുക്കമില്ല

ഇമാം ബുക്കാരിക്ക് ആഡംബര കാറുകള്‍ വാങ്ങാന്‍ പണമുണ്ട്, വൈദ്യുതി ബില്‍ അടയ്ക്കാന്‍ പണമില്ലേ
മസ്ജിദിന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചെന്ന റിപ്പബ്ലിക്കിന്റെ വ്യാജ വാര്‍ത്ത; കള്ളത്തരം കയ്യോടെ പിടികൂടിയിട്ടും കുലുക്കമില്ല

രാജ്യത്ത് വര്‍ഗീയ സൃഷ്ടിക്കുന്നതിനുള്ള ക്വട്ടേഷനുമായിട്ടാണ് അര്‍ണബും കൂട്ടരും എത്തിയിരിക്കുന്നതെന്ന വിമര്‍ശനം റിപ്പബ്ലിക് ടിവി ആരംഭിക്കുമ്പോള്‍ തന്നെ ഉയര്‍ന്നിരുന്നു. ഇത് സത്യമാണെന്ന് തെളിയിക്കാനുള്ള വകകള്‍ അവര്‍ തന്നെ ചാനല്‍ സംപ്രേക്ഷണം ആരംഭിച്ച ഈ നാളുകള്‍ കൊണ്ട് നല്‍കുകയും ചെയ്‌തെന്ന് പലരും ചൂണ്ടിക്കാണിക്കുന്നുമുണ്ട്. 

വര്‍ഗീയ വികാരം സൃഷ്ടിക്കാന്‍ റിപ്പബ്ലിക് ചാനല്‍ നടത്തിയ ഒരു ശ്രമമാണ് ഇപ്പോള്‍ പാളിപ്പോയിരിക്കുന്നത്. ഡല്‍ഹിയെ ഒരു ജമാ മസ്ജിദിന്റെ വൈദ്യുത കണക്ഷന്‍ വൈദ്യുത വിതരണക്കാരായ ബിഎസ്ഇഎസ് വിച്ഛേദിച്ചെന്നായിരുന്നു റിപ്പബ്ലിക് ടിവിയുടെ വാര്‍ത്ത. വ്യാജ വെബ്‌സൈറ്റിലും, ചില ട്വിറ്റര്‍ അക്കൗണ്ടിലും വന്ന വാര്‍ത്ത റിപ്പബ്ലിക് ചാനല്‍ സത്യാവസ്ഥ അന്വേഷിക്കാന്‍ തയ്യാറാകാതെ ഏറ്റെടുക്കുകയായിരുന്നു.

ഇമാം ബുക്കാരിക്ക് ആഡംബര കാറുകള്‍ വാങ്ങാന്‍ പണമുണ്ട്, വൈദ്യുതി ബില്‍ അടയ്ക്കാന്‍ പണമില്ലേ എന്ന് ചോദിച്ചായിരുന്നു റിപ്പബ്ലിക്ക് ചാനല്‍ വാര്‍ത്ത ട്വീറ്റ് ചെയ്തത്. 

നാല് കോടി രൂപയുടെ വൈദ്യുത ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട ഇവിടുത്തെ ഇമാമും ബിഎസ്ഇഎസും തമ്മില്‍ തര്‍ക്കം നിലനി്ന്നു എന്നത് നാല് വര്‍ഷം മുന്‍പ് നടന്ന സംഭവമായിരുന്നു എന്നും, ഇത് നേരത്തെ പരിഹരിച്ചു കഴിഞ്ഞതായിരുന്നു എന്നു ബിഎസ്ഇഎസ് വ്യക്തമാക്കിയതോടെ റിപ്പബ്ലിക് ചാനലിന്റെ കള്ളി പൊളിയാന്‍ ആരംഭിച്ചു. 

ഇതോടെ റിപ്പബ്ലിക് ചാനല്‍ അവരുടെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. റിപ്പബ്ലിക് ചാനല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത്‌ ആഘോഷമാക്കിയ സമയത്ത് തന്നെ ഇത് വ്യാജ വാര്‍ത്തയാണെന്ന ബിഎസ്ഇഎസ് ട്വിറ്റിലൂടെ വ്യക്തമാക്കിയിരുന്നു. 

വെളിച്ചമില്ലാതെ കിടക്കുന്ന മസ്ജിദിലെത്തി റിപ്പബ്ലിക് സംഘം, സാധാരണ എപ്പോഴാണ് മസ്ജിദിലെ ലൈറ്റ് രാത്രി അണയ്ക്കാറുള്ളത് എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പ്രദേശവാസികളോട് പോലും ചോദിച്ചറിയാന്‍ തയ്യാറായില്ല. മസ്ജിദിന്റെ മുന്‍പിലെ ഗേറ്റില്‍ ലൈറ്റ് തെളിഞ്ഞിട്ടുണ്ടെങ്കിലും ഇത് ശ്രദ്ധിക്കാന്‍ റിപ്പബ്ലിക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ തയ്യാറായില്ല. പള്ളിയിലെ വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണെന്ന് റിപ്പബ്ലിക് ടിവി സംഘം വിധിയെഴുതുകയായിരുന്നു. 

തെറ്റായ വാര്‍ത്തയാണ് നല്‍കിയതെന്ന് വ്യക്തമായതോടെ ഇതിന്റെ വീഡിയോയും, ട്വീറ്റും റിപ്പബ്ലിക് പിന്‍വലിച്ചു. എന്നാല്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കാനോ, ക്ഷമാപണം നടത്താനോ അര്‍ണബും സംഘവും തയ്യാറായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com