ശ്രീനഗറില്‍ പൊലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം; ഒരു മരണം

രാത്രി എട്ട് മണിയോടെ സെവാനിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്
ശ്രീനഗറില്‍ പൊലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം; ഒരു മരണം

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ശ്രീനഗര്‍ പാന്ഥ ചൗക്കില്‍ പൊലീസ് വാഹനത്തിന് നേരെ ഭീകരാക്രമണം. ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. 

രാത്രി എട്ട് മണിയോടെ സെവാനിലേക്ക് പോവുകയായിരുന്ന ബസിന് നേരെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരെ സൈനികാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയവര്‍ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നതായി പൊലീസ് അരിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com