മോദി സര്‍ക്കാര്‍ എന്ന ദുരന്തം മാറില്ല: യെച്ചൂരി; മന്ത്രിസഭാ പുനഃസംഘടന ടൈറ്റാനിക്കിന് മുകളിലെ കസേരകള്‍ മാറ്റിയിടുന്നത് പോലെ
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 02nd September 2017 02:57 PM |
Last Updated: 02nd September 2017 04:35 PM | A+A A- |

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നടത്താനുള്ള തീരുമാനത്തെ പരിഹസിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മോദി സര്‍ക്കാര്‍ എന്ന ദുരന്തം തുടരുമ്പോള്‍ മന്ത്രിസഭാ പുനസംഘടനകൊണ്ട് എന്താണ് കാര്യമെന്ന് യെച്ചൂരി ചോദിച്ചു. ട്വിറ്ററിലൂടെയായിരുന്നു യെച്ചൂരിയുടെ പരിഹാസം.മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത് ടൈറ്റാനിക്കിന് മുകളിലെ കസേരകള്‍ മാറ്റിയിടുന്നത് പോലെയാണ്. മോദി സര്‍ക്കാരെന്ന ദുരന്തം മാറുകയില്ല,അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Talk of reshuffle in the cabinet is akin to shifting chairs on the decks of the Titanic. The disaster that the Modi govt is, won't change.
— Sitaram Yechury (@SitaramYechury) September 2, 2017
മോദി സര്‍ക്കാര്‍ വന്നതിന് ശേഷം മൂന്നാം തവണയാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നത്. ഞായറാഴ്ചയാണ് പുതിയ മന്ത്രിമാര്‍ അധികാരമേല്‍ക്കുന്നത്. യുപി, ബീഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുളള മന്ത്രിമാരെ പിന്‍വലിച്ച് അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുളളവര്‍ക്ക് പ്രാതിനിത്യം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്‍ഡിഎയിലേക്ക തിരിച്ചു വന്ന നിതീഷ് കുമാറിന്റെ ജെഡിയുവിനും മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചേക്കും.
രാജീവ് പ്രതാപ് റൂഡി, ഉമാ ഭാരതി, സഞ്ജീവ് ബല്യാണ്‍, ഫഗ്ഗന്‍സിങ് കുല്‍സാതെ, ഖല്‍രാജ് മിശ്ര, ബാന്ദാരു ദത്താത്രേയ എന്നിവരുള്‍പെടെ എട്ട് മന്ത്രിമാരാണ് വ്യാഴാഴ്ച്ച രാത്രി മുതല്‍ രാജിവെച്ചത്.