അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായേക്കും;മന്ത്രിസഭാ പുനഃസംഘടന നാളെ

പ്രതിരോധമന്ത്രി പദം മുന്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കുലഭിക്കുമെന്നും സൂചനകളുണ്ട്.
അല്‍ഫോണ്‍സ് കണ്ണന്താനം കേന്ദ്ര മന്ത്രിയായേക്കും;മന്ത്രിസഭാ പുനഃസംഘടന നാളെ

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന നാളെ നടക്കാനിരിക്കെ മന്ത്രിസഭയിലെ പുതുമുഖങ്ങളെ ചൊല്ലി അഭ്യൂഹങ്ങള്‍ സജീവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. കേരളത്തില്‍നിന്ന് ല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായേക്കുമെന്നു സൂചനയുണ്ട്. മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ കൂടിയായ കണ്ണന്താനം ഏറെനാളായി ബിജെപി സഹയാത്രികനാണ്. സുരേഷ് ഗോപിയുടെ പേരും ചര്‍ച്ചകളില്‍ സജീവമാണ്.

ഗോവ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനായി മനോഹര്‍ പരീക്കര്‍ രാജിവച്ച പ്രതിരോധമന്ത്രി പദം മുന്‍ ബിജെപി അധ്യക്ഷന്‍ നിതിന്‍ ഗഡ്കരിക്കു
ലഭിക്കുമെന്നും സൂചനകളുണ്ട്. വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ പേരും ഇതേ സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്നുണ്ട്.

 റാം മാധവ്, മുരളീധര്‍ റാവു, ഭൂപേന്ദ്ര യാദവ് എന്നിവരുടെ പേരുകളും മന്ത്രിസഭയിലേക്ക് പരിഗണനയിലുണ്ടെന്ന അറിയുന്നു. 

മുംബൈ മുന്‍ പൊലീസ് കമ്മിഷണറും യുപിയിലെ ബാഗ്പടില്‍ നിന്നുള്ള ലോക്‌സഭാംഗവുമായ സത്യപാല്‍ സിങ്, കര്‍ണാടകയില്‍ നിന്നുള്ള എംപിമാരായ പ്രഹ്ലാദ് ജോഷി, സുരേഷ് അംഗടി എന്നിവരും മന്ത്രിസഭയിലെത്തിയേക്കും. കേന്ദ്ര സഹമന്ത്രിമാരായ പീയുഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കു കാബിനറ്റ് പദവി ലഭിക്കുമെന്നു സൂചനയുണ്ട്.

സഖ്യകക്ഷിയായ ജനതാദളി(യു)ല്‍ നിന്ന് ആര്‍.സി.പി.സിങ്, സന്തോഷ് കുമാര്‍ എന്നിവരും അണ്ണാ ഡിഎംകെയില്‍ നിന്നു പി.വേണുഗോപാല്‍, വി.മൈത്രേയന്‍ എന്നിവരും മന്ത്രിസഭയിലെത്തുമെന്നാണ് വിവരം. അഴിച്ചുപണിക്കു മുന്നോടിയായി സഹമന്ത്രിമാരായ രാജീവ് പ്രതാപ് റൂഡി, സഞ്ജയ് കുമാര്‍ ബല്യന്‍, ഭഗന്‍ സിങ് കുലസ്‌തെ, മഹേന്ദ്രനാഥ് പാണ്ഡെ എന്നിവര്‍ രാജിവച്ചു. മന്ത്രിമാരായ കല്‍രാജ് മിശ്ര, ഉമാഭാരതി, സഹമന്ത്രി ബണ്ഡാരു ദത്താത്രേയ എന്നിവരും ഉടന്‍ രാജിവച്ചേക്കുമെന്നാണു സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com