മെഡിക്കല്‍ സീറ്റ് ലഭിച്ചില്ല; നീറ്റിനെതിരെ പോരാടിയ ദളിത് യുവതി ജീവനൊടുക്കി; മൃതദേഹം ഏറ്റെടുക്കാതെ മാതാപിതാക്കളുടെ പ്രതിഷേധം

നീറ്റ് മാനദണ്ഡമാക്കി മെഡിക്കല്‍ പ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോരാടിയ അനിതയാണ് ജീവനൊടുക്കിടയത്
മെഡിക്കല്‍ സീറ്റ് ലഭിച്ചില്ല; നീറ്റിനെതിരെ പോരാടിയ ദളിത് യുവതി ജീവനൊടുക്കി; മൃതദേഹം ഏറ്റെടുക്കാതെ മാതാപിതാക്കളുടെ പ്രതിഷേധം

ചെന്നൈ: മെഡിക്കല്‍ പ്രവേശനം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തു. നീറ്റ് മാനദണ്ഡമാക്കി മെഡിക്കല്‍ പ്രവേശനം നടത്തരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ പോരാടിയ എസ്.അനിത(17) ആണ് ജീവനൊടുക്കിടയത്. 

തമിഴ്‌നാട് ബോര്‍ഡ് എക്‌സാമില്‍ 1200ല്‍ 1176 മാര്‍ക്ക് അനിത നേടിയിരുന്നു. മെഡിക്കല്‍ സീറ്റ് ലഭിക്കുന്നതിന് ഈ മാര്‍ക്ക് മതിയായിരുന്നു എങ്കിലും, നീറ്റ് പരീക്ഷയുടെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം മതിയെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചത് അനിതയ്ക്ക തിരിച്ചടിയായി. നീറ്റ് പരീക്ഷയില്‍ മികച്ച പ്രകടനം നടത്താന്‍ അനിതയ്ക്ക് കഴിഞ്ഞിരുന്നില്ല. 

തൂങ്ങി മരിച്ച നിലയിലായിരുന്നു അനിതയെ കണ്ടത്. അനിതയുടെ മരണത്തിന് പിന്നാലെ തമിഴ്‌നാട്ടില്‍ ശക്തമായ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് സൂചന നല്‍കി നില്‍ക്കുന്ന രജനികാന്തും, കമല്‍ഹാസനും അനിതയുടെ മരണത്തില്‍ ദുഃഖം രേഖപ്പെടുത്തി. 

കഴിഞ്ഞ വര്‍ഷമായിരുന്നു, മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് മാനദണ്ഡമാക്കാന്‍ സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. എന്നാല്‍ നീറ്റ് സിബിഎസ് സി സ്‌കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് അനുയോജ്യമായ രീതിയില്‍ ആണെന്നും, പാവപ്പെട്ട, വലിയ കോച്ചിങ്ങ് ക്ലാസുകളില്‍ പോകാന്‍ സാമ്പത്തികമായി ശേഷിയില്ലാത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് നീറ്റ് കടക്കാന്‍ ബുദ്ധിമുട്ടായിരിക്കും എന്നും തമിഴ്‌നാട് സുപ്രീംകോടതിയില്‍ വാദിച്ചിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com