ഇവിടെ ഒന്നും കിട്ടിയില്ല; മന്ത്രിസഭാ പുനഃസംഘടനയില്‍ നിതീഷ് കുമാറിന് അതൃപ്തി

അടുത്ത് തന്നെ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കളുടെ നിലപാട്
ഇവിടെ ഒന്നും കിട്ടിയില്ല; മന്ത്രിസഭാ പുനഃസംഘടനയില്‍ നിതീഷ് കുമാറിന് അതൃപ്തി

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രാതിനിധ്യം ലഭിക്കാത്തതില്‍ ജെഡിയു തലവന്‍ നിതീഷ് കുമാറിന് അതൃപ്തിയെന്ന സൂചന. ജെഡിയു ദേശീയ എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായതിന് ശേഷം നടന്ന മന്ത്രിസഭാ പുനഃസംഘടനയില്‍ പ്രതിനിധ്യം ലഭിക്കാതിരുന്നത് നിരാശപ്പെടുത്തുന്നതാണെന്ന് നിതീഷ് കുമാര്‍ പ്രതികരച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

എന്നാല്‍ അടുത്ത് തന്നെ വീണ്ടും മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് ബിജെപി നേതാക്കളുടെ നിലപാട്. മന്ത്രിസഭാ അഴിച്ചുപണിയില്‍ പ്രാതിനിധ്യം കിട്ടാത്തതില്‍ സഖ്യകക്ഷിയായ ശിവസേനയും പ്രതിഷേധം അറിയിച്ചിട്ടുണ്ട്. പുതിയ മന്ത്രിമാരുടെ സത്യാപ്രതിജ്ഞാ ചടങ്ങും ശിവസേന ബഹിഷ്‌കരിച്ചു. 

നിതീഷ് കുമാറിന്റെ ജെഡിയുവിന് രണ്ട് ലോക്‌സഭാ അംഗങ്ങളും, ഏഴ് രാജ്യസഭാ പ്രതിനിതികളുമാണുള്ളത്. എന്നാല്‍ ഇത്തവണത്തെ മന്ത്രിസഭാ പുനഃസംഘടന ബിജെപിക്കുള്ളില്‍ നിന്നും മാത്രമുള്ളതാണെന്ന് നിതീഷ് കുമാര്‍ അനുയായികളോട് വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ അധികാരത്തിനായി അത്യാര്‍ത്തി ഇല്ലെന്നായിരുന്നു മന്ത്രിസഭാ പുനഃസംഘടനയില്‍ പരിഗണന ലഭിക്കാത്തതിനെ കുറിച്ച് ചോദ്യമുയര്‍ന്നപ്പോള്‍ ശിവസേന തലവനന്‍ രാജ് താക്കറെയുടെ പ്രതികരണം. 13 പുതിയ മന്ത്രിമാരാണ് മോദി മന്ത്രിസഭയിലേക്ക് പുതുതായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com