മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമെന്ന് കണ്ണന്താനം; പുതിയതായി ഒന്‍പത് മന്ത്രിമാര്‍

ചെറിയ,വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം
മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകാരമെന്ന് കണ്ണന്താനം; പുതിയതായി ഒന്‍പത് മന്ത്രിമാര്‍

ന്യൂഡല്‍ഹി:കേന്ദ്ര മന്ത്രിയായതില്‍ സന്തോഷമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം.സഭയില്‍ കേരളത്തിന്റെ വക്താവായിരിക്കും. ഏത് വകുപ്പ് കിട്ടിയാലും സന്തോഷം.തന്റെ മന്ത്രിസ്ഥാനം കേരളത്തിനുള്ള അംഗീകരമാണ്. ചെറിയ,വലിയ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും കണ്ണന്താനം മാധ്യമങ്ങളോട് പറഞ്ഞു.
 
ശനിയാഴ്ചയാണ് തന്നെ കേന്ദ്ര മന്ത്രിയാക്കാനുള്ള തീരുമാനം പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നറിഞ്ഞതെന്ന് വ്യക്തമാക്കിയ കണ്ണന്താനം ഒരിക്കലും മന്ത്രിസ്ഥാനം പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാനത്തെ ബിജെപിയില്‍ നിന്നും പലരും ഇതറിഞ്ഞ് വിളിക്കുകയും നല്ലത് വരട്ടെ എന്ന് ആശംസിക്കുകയും ചെയ്തുവെന്നും കൂട്ടിച്ചേര്‍ത്തു. 

9 പുതിയ മന്ത്രിമാരാണ് മന്ത്രിസഭാ പുനഃസംഘടനയിലുള്ളത്. ഇന്ന് രാവിലെ 10.30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. നിര്‍മല സീതാരാമന്‍ കാബിനറ്റ് പദവിയിലേക്കു വരും. അശ്വനി കുമാര്‍ ചൗബെ (ബിഹാര്‍), ശിവ് പ്രതാപ് ശുക്ല (ഉത്തര്‍പ്രദേശ്), വീരേന്ദ്ര കുമാര്‍ (മധ്യപ്രദേശ്), അനന്തകുമാര്‍ ഹെഗ്‌ഡെ (കര്‍ണാടക), രാജ് കുമാര്‍ സിങ് (ബിഹാര്‍), ഹര്‍ദീപ് സിങ് പുരി (മുന്‍ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍), ഗജേന്ദ്ര ഷെഖാവത്ത് (രാജസ്ഥാന്‍), സത്യപാല്‍ സിങ് (ഉത്തര്‍പ്രദേശ്) എന്നിവരാണ് അല്‍ഫോന്‍സ് കണ്ണന്താനത്തിനു പുറമെയുള്ള പുതിയ മന്ത്രിമാര്‍. ജെഡിയു, ശിവസേന അംഗങ്ങള്‍ മന്ത്രിസഭയിലേക്കു വരുമെന്ന് ശക്തമായ സൂചനകളുണ്ടായിരുന്നെങ്കിലും, അന്തിമ ഘട്ടത്തില്‍ ഈ നീക്കം ഉപേക്ഷിച്ചതായാണ് വിവരം. മന്ത്രിമാരുടെ വകുപ്പുമാറ്റം സംബന്ധിച്ചും അഭ്യൂഹങ്ങള്‍ ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com