ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഉണ്ടായേക്കും

പാക്കിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളായിരിക്കും ബ്രിക്‌സ്ഉച്ചകോടിയില്‍ ഇന്ത്യ പ്രധാനമായും ആയുധമാക്കുക
ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് തുടക്കം; മോദി-ഷി ജിന്‍പിങ് കൂടിക്കാഴ്ച ഉണ്ടായേക്കും

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തി. 73 ദിവസം ദോക്ലാമില്‍ നീണ്ടുനിന്ന സംഘര്‍ഷാവസ്ഥ അവസാനിച്ചതിന് ശേഷം ചൈനയിലെത്തുന്ന മോദി ചൈനീസ് പ്രസിഡന്റെ ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. 

ഇരുവരുടേയും കൂടിക്കാഴ്ചയില്‍ ദോക്ലാം വിഷയവും ചര്‍ച്ചയായേക്കും. ചൈനീസ് പ്രസിഡൃന്റ് വ്‌ലാഡിമര്‍ പുടിനുമായും മോദി കൂടിക്കാഴ്ച നടത്തും. 

പാക്കിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങളായിരിക്കും ബ്രിക്‌സ്ഉച്ചകോടിയില്‍ ഇന്ത്യ പ്രധാനമായും ആയുധമാക്കുക. ചൈനയുടെ എതിര്‍പ്പ് മറിക്ടന്നായിരിക്കും ഇത്. ബ്രസീല്‍, ഇന്ത്യ, ചൈന,റഷ്യ, സൗത്ത് ആഫ്രിക്ക എന്നി അംഗരാജ്യങ്ങള്‍ക്ക പുറമെ ചൈനയുടെ പ്രത്യേക ക്ഷണപ്രകാരം തായ്‌ലാന്‍ഡ്, ഈജിപ്ത്, കെനിയ, മെക്‌സിക്കോ എന്നീ രാജ്യങ്ങളും ഉച്ചകോടിയില്‍ പങ്കെടുക്കും.

ബ്രിക്‌സ് ഉച്ചകോടിക്ക് ശേഷം പ്രധാനമന്ത്രി മ്യാന്‍മറിലേക്ക് തിരിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com