സുനന്ദ പുഷ്‌കര്‍ മരിച്ച മുറി തുറന്നു തരണമെന്ന ആവശ്യപ്പെട്ട് ഹര്‍ജി

2014 ജനുവരി 17നായിരുന്നു സുനന്ദയെ ലീലാ പാലസിലെ 345ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്
സുനന്ദ പുഷ്‌കര്‍ മരിച്ച മുറി തുറന്നു തരണമെന്ന ആവശ്യപ്പെട്ട് ഹര്‍ജി

ന്യൂഡല്‍ഹി: സുനന്ദ പുഷ്‌കര്‍ മരിച്ചു കിടന്ന മുറി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ഹോട്ടല്‍ ഉടമകള്‍ നല്‍കിയ ഹര്‍ജി ഇന്ന് ദില്ലി മെട്രോപൊളിറ്റന്‍ കോടതി പരിഗണിക്കും. സുനന്ദ ദുരൂഹസാഹചര്യത്തില്‍ മരിച്ചതിന് ശേഷം ഈ മുറി ഡല്‍ഹി പൊലീസ് പൂട്ടിയിട്ടിരിക്കുകയായിരുന്നു. 

2014 ജനുവരി 17നായിരുന്നു സുനന്ദയെ ലീലാ പാലസിലെ 345ാം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്ന് ഡല്‍ഹി പൊലീസ് സീല്‍ ചെയ്ത് പൂട്ടിയ മുറി പിന്നെ ഹോട്ടലുടമകള്‍ക്ക തുറന്നുകൊടുത്തിരുന്നില്ല. ഇതിലൂടെ 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി ഹോട്ടല്‍ ഉടമകള്‍ കോടതിയെ സമീപിക്കുകയായിരുന്നു. 

ഹോട്ടല്‍ മുറി നാലാഴ്ചയ്ക്കുള്ളില്‍ തുറന്നു കൊടുക്കാന്‍ കഴിഞ്ഞ മാസം ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതുവരെ തുറന്നു കൊടുക്കാത്തതിനെ തുടര്‍ന്നാണ് വീണ്ടും കോടതിയെ സമീപിക്കുന്നത്. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ ഫോറന്‍സിക് ലബോറട്ടറി ഉദ്യോഗസ്ഥര്‍ മുറിയില്‍ അവസാനവട്ട പരിശോധന നടത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com