ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

ബലാത്സംഗത്തിനിരയായ പതിമൂന്നുകാരി പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. 31 ആഴ്ച പ്രായമുള്ള കുട്ടിയെ നശിപ്പിക്കാനാണ് അനുമതി നല്‍കിയത്
ബലാത്സംഗത്തിനിരയായ പതിമൂന്നുകാരിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി

ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ പതിമൂന്നുകാരി പെണ്‍കുട്ടിക്ക് ഗര്‍ഭം അലസിപ്പിക്കാന്‍ സുപ്രീം കോടതി അനുമതി നല്‍കി. 31 ആഴ്ച പ്രായമുള്ള കുട്ടിയെ നശിപ്പിക്കാനാണ് അനുമതി നല്‍കിയത്. കുട്ടിയുടെ ആരോഗ്യ സ്ഥിതി വിലയിരുത്തിയ ശേഷമാണ് സുപ്രീം കോടതിയുടെ അനുമതി.

ആറ് മാസം മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തും ബിസിനസ് പാര്‍ട്ടണറുമായ ആള്‍ പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയത്. മൊനഭംഗത്തെത്തുടര്‍ന്ന് ഗര്‍ഭിണിയായ പതിമൂന്നുകാരി ഗര്‍ഗം അലസിപ്പിക്കാന്‍ സുപ്രീം കോടതിയുടെ അനുമതി തേടിയത്. 30 ആഴ്ച മാത്രമായ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് കോടതി പെണ്‍കുട്ടിയെ പരിശോധിച്ച് നിലപാടറിയിക്കാന്‍ മെഡിക്കല്‍ ബോര്‍ഡിനോട് ഉത്തരവിട്ടിരുന്നു.

ദിവസങ്ങള്‍ക്കു മുന്‍പ്, സുപ്രീം കോടതി ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നിഷേധിച്ച പത്തു വയസുകാരി പ്രസവിച്ചിരുന്നു. കുട്ടിയുടെ ജീവന്‍ തന്നെ അപകടത്തിലാകുമെന്ന ആശങ്ക ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ കോടതി അനുമതി നിഷേധിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com