നടുവാസല്‍ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതി വിരുദ്ധ സമരനായിക വളര്‍മതി ജയില്‍ മോചിതയായി

അന്‍പത്തിയേഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തമിഴ്‌നാട് നടുവാസല്‍ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതി വിരുദ്ധ സമര നായികയും മാധ്യമ വിദ്യാര്‍ത്ഥിനിയുമായ വളര്‍മതി ജയില്‍ മോചിതയായി
നടുവാസല്‍ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതി വിരുദ്ധ സമരനായിക വളര്‍മതി ജയില്‍ മോചിതയായി

ചെന്നൈ: അന്‍പത്തിയേഴ് ദിവസത്തെ ജയില്‍ വാസത്തിന് ശേഷം തമിഴ്‌നാട് നടുവാസല്‍ ഹൈഡ്രോ കാര്‍ബണ്‍ പദ്ധതി വിരുദ്ധ സമര നായികയും മാധ്യമ വിദ്യാര്‍ത്ഥിനിയുമായ വളര്‍മതി ജയില്‍ മോചിതയായി. ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടച്ച വളര്‍മതിയുടെ തടങ്കല്‍ മദ്രാസ് ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. ചൊവ്വാഴ്ചയാണ് കോടതി സേലം സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവ് റദ്ദാക്കിയത്. പെരിയാര്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് വളര്‍മതി. 

ഹൈഡ്രോ കാര്‍ബണ്‍ പ്രോജക്ടിനെതിരെ പുതുക്കോട്ടൈയിലെ കതിരമംഗലം നടുവാസലില്‍ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തില്‍ മുന്‍നിരയില്‍ നിന്ന് സമരം നയിച്ച നേതാവാണ് വളര്‍മതി. 

പ്രോജക്ടിനെതിരായി നടക്കുന്ന ജനകീയ സമരത്തിന് പിന്തുണ തേടിക്കൊണ്ടുള്ള ലഘു ലേഖ വിതരണത്തിനിടയിലാണ് വളര്‍മതിയും സുഹൃത്തും അറസ്റ്റ് ചെയ്യപ്പെട്ടത്. അറസ്റ്റിലായി അഞ്ച് ദിലസം കഴിഞ്ഞ് ഗുണ്ടാ ആക്ട് ചുമത്തി വളര്‍മതിയെ ജയിലിലടയ്ക്കാന്‍ കമ്മീഷണര്‍ ഉത്തരവിടുകയായിരുന്നു.വളര്‍മതി മാവോയിസ്റ്റ് സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നയാളാണ് എന്നാണ് പൊലീസ് വാദം.

ഇതിനെതിരെ വളര്‍മതിയുടെ പിതാവ് ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തിരുന്നു. തന്നെ അന്യായമായി തടവില്‍ വെച്ചിരിക്കുകായണ് എന്നാരോപിച്ച വളര്‍മതി ജയിലിലില്‍ ഉപവാസം നടത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com