ഇത് എന്റെ ഇന്ത്യയല്ല; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ദുഃഖിതനായി റഹ്മാനും

ഗൗരി ലങ്കേഷിന്റെ മരണം സങ്കടമുണ്ടാക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കില്ല എന്നാണ് തന്റെ വിശ്വാസം
ഇത് എന്റെ ഇന്ത്യയല്ല; ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ദുഃഖിതനായി റഹ്മാനും

ഗൗരി ലങ്കേഷിന്റേതിന് സമാനമായ സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിച്ചാല്‍ ഇത് എന്റെ ഇന്ത്യയല്ലാതെയാകുമെന്ന് സംഗീതജ്ഞന്‍ എ.ആര്‍.റഹ്മാന്‍. തന്റെ പുതിയ സിനിമയായ വണ്‍ ഹര്‍ട്ട്‌; ദി എആര്‍ റഹ്മാന്‍ കണ്‍സേര്‍ട്ട് ഫിലിമിന്റെ പ്രീമിയറിന് എത്തിയപ്പോഴായിരുന്നു റഹ്മാന്റെ പ്രതികരണം. 

ഗൗരി ലങ്കേഷിന്റെ മരണം സങ്കടമുണ്ടാക്കുന്നതാണ്. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയില്‍ ആവര്‍ത്തിക്കില്ല എന്നാണ് തന്റെ വിശ്വാസം. ഇനി ആവര്‍ത്തിക്കുകയാണെങ്കില്‍ അത് എന്റെ ഇന്ത്യയല്ലാതെയാകുമെന്നും റഹ്മാന്‍ പറയുന്നു. സഹായമനസ്‌കതയും, പുരോഗമനോത്മുഖവുമായ ഇന്ത്യയെ ആണ് തനിക്ക് വേണ്ടത്. 

14 നോര്‍ത്ത് അമേരിക്കന്‍ നഗരങ്ങളിലെ റഹ്മാന്റെ സംഗീത നിശകളെ കേന്ദ്രീകരിച്ചാണ് വണ്‍ ഹേര്‍ട്ട് എന്ന സിനിമ. റഹ്മാന്‍ എന്ന വ്യക്തിയുടെ ഉള്ളിലേക്ക് ചെല്ലുന്നതിനൊപ്പം, സംഗീത നിശകളുടെ റിഹേഴ്‌സല്‍ സെക്ഷനുകള്‍, റഹ്മാന്റേയും സഹപ്രവര്‍ത്തകരുടേയും അഭിമുഖങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. 

ഇന്ത്യയിലെ ആദ്യ കണ്‍സേര്‍ട്ട മൂവിയായിരിക്കും ഇത്. തമാശയും, റൊമാന്‍സുമെല്ലാം കണ്ട് മടുത്ത പ്രേക്ഷകരുടെ മുന്നിലേക്ക് സംഗീതം നിറഞ്ഞ സിനിമ കൊണ്ടുവരികയാണെന്ന് റഹ്മാന്‍ പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com