ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട ദിനങ്ങളിലേക്കു നീങ്ങുന്നു: ന്യൂയോര്‍ക്ക് ടൈംസ്

ആള്‍ക്കൂട്ട ഭരണം തഴച്ചുവളരുന്നതിനുള്ള അന്തരീക്ഷമൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ്
ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട ദിനങ്ങളിലേക്കു നീങ്ങുന്നു: ന്യൂയോര്‍ക്ക് ടൈംസ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യം ഇരുണ്ട ദിനങ്ങളിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന് പ്രമുഖ അമേരിക്കന്‍ പത്രം ന്യൂയോര്‍ക്ക് ടൈംസ്. ഗൗരി ലങ്കേഷിന്റെ വധത്തെക്കുറിച്ച് എഴുതിയ മുഖപ്രസംഗത്തിലാണ് ന്യൂയോര്‍ക്ക് ടൈംസ് മുന്നറിയിപ്പു മുന്നോട്ടുവയ്ക്കുന്നത്.

ആള്‍ക്കൂട്ട ഭരണം തഴച്ചുവളരുന്നതിനുള്ള അന്തരീക്ഷമൊരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുവദിച്ചിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയലില്‍ പറയുന്നു. ഇതു മുതലെടുത്ത് ഹിന്ദു വലതുപക്ഷ ഗ്രൂപ്പുകള്‍ 'മതേതര'രെ ആക്രമിക്കുകയാണ്. പ്രതിവിപ്ലകരമായ സോഷ്യല്‍ മീഡിയ ട്രോളുകളുടെ വിഷം മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ നീങ്ങുകയാണ്. 

ഗൗരി ലങ്കേഷിന്റെ വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നേക്കാം.  എന്നാല്‍ ഹിന്ദു വലതുപക്ഷത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച നരേന്ദ്ര ധബോല്‍ക്കറുടെയും എംഎം കല്‍ബുര്‍ഗിയുടെയും വധത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഇനിയും കണ്ടെതതാനായിട്ടില്ല. ഹിന്ദു ദേശീയവാദികളുടെ നിലപാടുകളെ അംഗീകരിക്കാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളില്‍ ഗൗരി   ലങ്കേഷ് ഉത്കണ്ഠ പ്രകടിപ്പിച്ചിരുന്നു. ഗൗരിയുടെ വധത്തെ ശക്തമായി അപലപിച്ച് നരേന്ദ്ര മോദി രംഗത്തുവന്നില്ലെങ്കില്‍, ഹിന്ദു ഭീകരതയ്‌ക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരായ പീഡനങ്ങള്‍ക്കെതിരെ നിലപാടെടുത്തില്ലെങ്കില്‍ വിമര്‍ശകര്‍ ഭയപ്പാടോടെ കഴിയേണ്ട സാഹചര്യമാണുണ്ടാവുക. അത് ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ട ദിനങ്ങളിലെത്തിക്കുമെന്ന് മുഖപ്രസംഗം പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com