തന്നെ കാണാന്‍ എത്തിയവരെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായ സണ്ണി; കൊച്ചിയിലെത്തിയ ജനം തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവും

തന്നെ കാണാനെത്തിയവരെ കളിയാക്കിയവരെയും ചീത്തപറഞ്ഞവരെയും കുറിച്ച് ആദ്യം ദേഷ്യമാണ് തോന്നിയത്. എന്നാല്‍ ആ ജനക്കൂട്ടം തനിക്ക് നല്‍കിയത സ്‌നേഹവും ബഹുമാനവുമായിരുന്നു.
തന്നെ കാണാന്‍ എത്തിയവരെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായ സണ്ണി; കൊച്ചിയിലെത്തിയ ജനം തനിക്ക് തന്നത് സ്‌നേഹവും ബഹുമാനവും

ന്യൂഡല്‍ഹി: കൊച്ചിയില്‍ തന്നെ കാണാനെത്തിയ ജനക്കൂട്ടം തനിക്ക് നല്‍കിയത് സ്‌നേഹവും ബഹുമാനവുമാണെന്ന് പ്രശസ്ത പോണ്‍ നടി സണ്ണി ലിയോണ്‍. ഒരു സ്വകാര്യചാനലിന്റെ ചാറ്റ് ഷോയിലാണ് നടിയുടെ പ്രതികരണം. 

തന്നെ കാണാനെത്തിയവരെ കളിയാക്കിയവരെയും ചീത്തപറഞ്ഞവരെയും കുറിച്ച് ആദ്യം ദേഷ്യമാണ് തോന്നിയത്. എന്നാല്‍ ആ ജനക്കൂട്ടം തനിക്ക് നല്‍കിയത സ്‌നേഹവും ബഹുമാനവുമായിരുന്നു. അവര്‍ ഒരിക്കല്‍ പോലും അക്രമാസക്തരായില്ല. തനിക്കെതിരെ ഒരു മോശം കമന്റുപോലും പറഞ്ഞില്ല. അവര്‍ വലിയ സന്തോഷത്തിലായിരുന്നെന്നും സണ്ണി പറഞ്ഞു.

നടിയെ കാണാനെത്തിയ ജനക്കൂട്ടം കണ്ട് എല്ലാവരും അമ്പരന്നിരുന്നു. സമീപകാലത്തൊന്നും കേരളത്തില്‍ ഇതുപൊലൊരു ആള്‍ക്കൂട്ടം ഒരു പൊതുപരിപാടിയില്‍  പോലും ഉണ്ടായിരുന്നില്ല. തന്നെ കാണാനെത്തിയ ആള്‍ക്കൂട്ടത്തെ കണ്ട് സ്‌നേഹക്കടല്‍ എന്നായിരുന്നു സണ്ണി പറഞ്ഞത്. സണ്ണിയെ കാണാനെത്തിയവരെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തിയത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com