ബീഫ് കഴിക്കാനായി ആരും ഇന്ത്യയിലേക്ക് വരേണ്ട: അല്‍ഫോണ്‍സ് കണ്ണന്താനം

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 08th September 2017 09:49 AM  |  

Last Updated: 08th September 2017 08:04 PM  |   A+A-   |  

ന്യൂഡല്‍ഹി: ബീഫ് കഴിക്കാനായി വിദേശികളാരും ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്ന് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സ്വന്തം രാജ്യത്ത് നിന്ന് ബീഫ് കഴിച്ച ശേഷം ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്നും മന്ത്രി പറഞ്ഞു. ബീഫ് നിരോധനം വിദേശ സഞ്ചാരികളുടെ വരവിനെ ബാധിച്ചിട്ടില്ലെന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന ഗോവധനിരോധനവും ബീഫ് നിരോധനവും ഇന്ത്യയുടെ ടൂറിസം മേഖലയെ പ്രതികൂലമായി ബാധിക്കുമോ എന്ന ചോദ്യത്തിനായിരുന്നു മന്ത്രിയുടെ ഈ മറുപടി.ബുലന്ദ്ശ്വറില്‍ നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സിന്റെ വാര്‍ഷികാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കണ്ണന്താനം. 

കേന്ദ്രമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം എല്ലാ കേരളീയരും ബീഫ് കഴിക്കണമെന്നും അതിന് ബിജെപിയ്ക്ക് എതിര്‍പ്പൊന്നുമില്ലെന്നും കണ്ണന്താനം പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലപാട് മാറ്റിപ്പറഞ്ഞിരിക്കുകയാണ് കണ്ണന്താനം.