കര്‍ണാടകയില്‍ കോളജ് വിനോദയാത്രാ ബസ് ഡാമിലേക്ക് മറിഞ്ഞു; രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

30പേര്‍ക്ക് പരിക്കേറ്റു. പത്തുപേരുടെ നില ഗുരുതരമാണ്
കര്‍ണാടകയില്‍ കോളജ് വിനോദയാത്രാ ബസ് ഡാമിലേക്ക് മറിഞ്ഞു; രണ്ട് മലയാളി വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

ബെംഗളൂരു: ചിക്കമഗളൂരുവിനടുത്തുള്ള മാഗഡി അണക്കെട്ടിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ടു മലയാളി വിദ്യാര്‍ഥിനികള്‍ മരിച്ചു. 30പേര്‍ക്ക് പരിക്കേറ്റു. പത്തുപേരുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി ഒമ്പതരയ്ക്കാണ് സംഭവം.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ ഇലക്ട്രോണിക്‌സ് മൂന്നാം വര്‍ഷ വിദ്യാര്‍ഥികളുമായി വിനോദയാത്ര പോയ ബസ് വറ്റിക്കിടന്ന ഡാമിന്റെ ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു.മുണ്ടക്കയം വരിക്കാനി വളയത്തില്‍വീട്ടില്‍ മെറിന്‍ സെബാസ്റ്റ്യന്‍, സുല്‍ത്താന്‍ബത്തേരി തൊടുവട്ടി പാലീത്തുമോളേല്‍ ഐറിന്‍ മരിയ ജോര്‍ജ് എന്നിവരാണ് മരിച്ചത്.

കനത്ത മഴയില്‍ റോഡില്‍ നിന്നു തെന്നിയ ബസ് നിയന്ത്രണം വിട്ട് ചതുപ്പിലേക്കു മറിയുകയായിരുന്നു.എതിരെ വന്ന ട്രാക്ടറിനു സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. മൂന്നു വട്ടം കരണം മറിഞ്ഞ ബസ് വറ്റിക്കിടന്ന ഡാമിലേക്ക് മറിയുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. 72 വിദ്യാര്‍ഥികള്‍ രണ്ടു ബസുകളിലായാണ് അഞ്ചാം തീയതി വൈകിട്ട് യാത്ര പുറപ്പെട്ടത്. നാളെ മടങ്ങാനിരിക്കെയാണ് അപകടം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com