ജോലി കിട്ടാന്‍ ബ്രാഹ്മണ സ്ത്രീയെന്ന് പറഞ്ഞ വീട്ടുജോലിക്കാരിക്ക് വിഎച്ച്പിയുടെ പിന്തുണ

കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ മേധാ ഖോലെയാണ് പാചകക്കാരി നിര്‍മല യാദവിനെതിരെ പരാതി നല്‍കിയത്.
ജോലി കിട്ടാന്‍ ബ്രാഹ്മണ സ്ത്രീയെന്ന് പറഞ്ഞ വീട്ടുജോലിക്കാരിക്ക് വിഎച്ച്പിയുടെ പിന്തുണ

പുണെ: ബ്രാഹ്മണ സ്ത്രീയെന്ന് തെറ്റിദ്ധരിപ്പിച്ച് ജോലിക്കു ചേര്‍ന്ന പാചകക്കാരിക്കെതിരെ ശാസ്ത്രജ്ഞ പരാതി നല്‍കി.  കാലാവസ്ഥാ വകുപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞ മേധാ ഖോലെയാണ് പാചകക്കാരി നിര്‍മല യാദവിനെതിരെ പരാതി നല്‍കിയത്. ജാതിയും വൈവാഹിക നിലയും മറച്ചുവെച്ച് തന്റെ മതവികാരത്തെ നിര്‍മല വ്രണപ്പെടുത്തിയെന്നാണ് മേധ പരാതിയില്‍ പറഞ്ഞിരുന്നത്.

സംഭവത്തില്‍ പാചകക്കാരിക്ക് പിന്തുണയുമായി വിഎച്ച് പിയും ബജ്‌റംഗ് ദളും ഉള്‍പ്പൈടെയുള്ള സംഘടനകള്‍ രംഗത്തെത്തി. ജാതീയമായ വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന മേധയ്‌ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യവുമായി സാംഭാജി ബ്രിഗേഡ് ജോയിന്റ് പോലീസ് കമ്മിഷണറെ സമീപിച്ചു. വിഎച്ച്പി, ബജ്‌റംഗ് ദള്‍ നേതാക്കള്‍ നിര്‍മലയെ വീട്ടിലെത്തി സന്ദര്‍ശിക്കുകയും ചെയ്തു. കൂടാതെ മേധ മാപ്പു പറയണമെന്നും കേസ് പിന്‍വലിക്കണമെന്നും ബജ് റംഗ് ദള്‍ നേതാവ് സമ്പത് ചര്‍വാദ് പറഞ്ഞു. 

പൂജാസമയങ്ങളില്‍ ഭക്ഷണം തയ്യാറാക്കാന്‍ ബ്രാഹ്മണ സമുദായാംഗവും വിവാഹിതയുമായ വീട്ടുജോലിക്കാരിയെ ആയിരുന്നു താന്‍ അന്വേഷിച്ചതെന്നാണ് മേധയുടെ പരാതിയില്‍ പറയുന്നത്. എന്നാല്‍ ജോലി കിട്ടാന്‍ വേണ്ടി നിര്‍മ്മല ഇക്കാര്യങ്ങള്‍ മറച്ചുവെച്ചു. 

2016യാലിരുന്നു നിര്‍മലാ മേധയുടെ വീട്ടില്‍ ജോലിക്കെത്തുന്നത്. ആ സമയത്് നിര്‍മ്മല ബ്രാഹ്മണ സമുദായാംഗമാണെന്നും വിവാഹിതയാണെന്നും പറഞ്ഞിരുന്നു. നിര്‍മലാ കുല്‍ക്കര്‍ണിയെന്ന പേരിലാണ് വീട്ടില്‍ ജോലിക്കു ചേര്‍ന്നത്. തുടര്‍ന്ന് പൂജാവേളകളില്‍ ഭക്ഷണം തയ്യാറാക്കുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് നിര്‍മല  ബ്രാഹ്മണസ്ത്രീയല്ലെന്ന് മേധ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. നിര്‍മല തന്നെ അസഭ്യം പറഞ്ഞതായും മേധ പരാതിയില്‍ പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com