മോദിക്കെതിരെ അശ്ലീല ട്വീറ്റ്; കോണ്‍ഗ്രസിനെ വെട്ടിലാക്കി ദിഗ് വിജയ് സിങ്‌

നരേന്ദ്ര മോദി എന്നത് ഒരു തമാശ പേരല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്.
മോദിക്കെതിരെ അശ്ലീല ട്വീറ്റ്; കോണ്‍ഗ്രസിനെ വെട്ടിലാക്കി ദിഗ് വിജയ് സിങ്‌

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അധിക്ഷേപകരമായ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങിനെതിരെ പ്രതിഷേധം ശക്തം. മോദിയെ കളിയാക്കി കൊണ്ട് റീട്വീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റിലെ ഫോട്ടോ തന്റേത് അല്ലെന്നും, എന്നാല്‍ അത് കണ്ടപ്പോള്‍ ഷെയര്‍ ചെയ്യാതിരിക്കാന്‍ കഴിയുമായിരുന്നില്ല എന്നുമാണ് പ്രതിഷേധം ഉയരുന്നതിന് ഇടയിലും കോണ്‍ഗ്രസ് നേതാവ് സ്വീകരിക്കുന്ന നിലപാട്. 

പ്രധാനമന്ത്രിയെ കളിയാക്കിയുള്ള ദിഗ് വിജയ് സിങ്ങിന്റെ പ്രതികരണത്തിനെതിരെ കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് രംഗത്തെത്തി. നരേന്ദ്ര മോദി എന്നത് ഒരു തമാശ പേരല്ല, ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. പത്ത്‌
വര്‍ഷത്തോളം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായിരിക്കുകയും, കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറിയുമായ ഒരാള്‍ ഇതിനെ തമാശ എന്ന് വിളിക്കുന്നതിനെ ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്ന രവിശങ്കര്‍ പ്രസാദ് പറഞ്ഞു. 

റീട്വീറ്റ് ചെയ്യുമ്പോള്‍, ബുദ്ധി കൂടി പ്രയോഗിക്കണം. ദിഗ് വിജയ് സിങ്ങിന്റെ ട്വീറ്റ് വിവാദമായതോടെ ഗവാലികോണ്‍ഗ്രസ് എന്ന ഹാഷ് ടാഗാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങ് ആവുന്നത്. നേരത്തെ ഗൗരി ലങ്കേഷ് വധത്തിന് പിന്നാലെ ബ്ലോക്ക് മോദി ഹാഷ് ടാഗ് ട്വിറ്ററില്‍ വൈറലായതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായി ദിഗ് വിജയ് സിങ്ങിന്റെ ട്വിറ്റ് വന്നത്. 

എന്നാല്‍ ഗൗരി ലങ്കേഷിനെ കുറിച്ച പ്രധാനമന്ത്രി ഒ്‌രു വാക്ക പോലും മോശമായി പറഞ്ഞിട്ടില്ല. പിന്നെ എന്തിനാണ് മോദിയെ ബ്ലോക്ക് ചെയ്യുന്നതെന്നും രവിശങ്കര്‍ പ്രസാദ് ചോദിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com