അനധികൃത ഡ്രോണുകളെ വെടിവച്ചിടാന്‍ എന്‍എസ്ജിക്കും സിഐഎസ്എഫിനും അധികാരം നല്‍കിയേക്കും. 

ഒറ്റപ്പെട്ടും അനധികൃതമായും കാണപ്പെടുന്ന ഡ്രോണുകള്‍, ചെറുവിമാനങ്ങള്‍ എന്നിവയെ വെടിവച്ചിടാന്‍ എന്‍എസ്ജിക്കും സിഐഎസ്എഫിനും അധികാരം നല്‍കിയേക്കും.
അനധികൃത ഡ്രോണുകളെ വെടിവച്ചിടാന്‍ എന്‍എസ്ജിക്കും സിഐഎസ്എഫിനും അധികാരം നല്‍കിയേക്കും. 

ന്യൂഡല്‍ഹി: ഒറ്റപ്പെട്ടും അനധികൃതമായും കാണപ്പെടുന്ന ഡ്രോണുകള്‍, ചെറുവിമാനങ്ങള്‍ എന്നിവയെ വെടിവച്ചിടാന്‍ എന്‍എസ്ജിക്കും സിഐഎസ്എഫിനും അധികാരം നല്‍കിയേക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇടയ്ക്കിടെ ഇത്തരം അപരിചിത വസ്തുക്കളുടെ സാന്നിദ്ധ്യം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് രാജ്യസുരക്ഷയെ മുന്‍നിറുത്തി ആഭ്യന്തര മന്ത്രാലയം ഇത്തരമൊരു തീരുമാനത്തിലേക്കെത്തുന്നത്.

ഭീകരര്‍ ഡ്രോണുകളും ചെറുവിമാനങ്ങളും ഉപയോഗിച്ച് തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ ആക്രമണം നടത്തിയേക്കുമെന്ന് അടുത്തിടെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ എയര്‍ ഫോഴ്‌സ്, സിഐഎസ്എഫ് എന്നീ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഇത്തരത്തില്‍ ഒരു നയം രൂപവല്‍കരിക്കേണ്ടത് ഇപ്പോഴത്തെ സാഹചര്യത്തില്‍ രാജ്യസുരക്ഷയ്ക്ക് അത്യന്താപേക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇപ്പോഴത്തെ നിയമമനുസരിച്ച് ദുരൂഹസാഹചര്യങ്ങളില്‍ കാണപ്പെടുന്ന ഡ്രോണുകളെയും ആളില്ലാ ചെറുവിമാനങ്ങളെയും കൈകാര്യം ചെയ്യുന്നതിന് വ്യവസ്ഥയില്ല. പുതിയ നിയമം വരുന്നതോട് കൂടി ഈ അവസ്ഥയ്ക്ക് മാറ്റം വരും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com