എടപ്പാടി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം

.ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാത്തപക്ഷം ഗവര്‍ണറുടെ നിഷ്പക്ഷത സംബന്ധിച്ച സംശയംതന്നെ ഉയര്‍ന്നേക്കാമെന്നും പ്രതിപക്ഷം
എടപ്പാടി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറായില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം

ചെന്നൈ: രാഷ്ട്രീയ നാടകം തുടരുന്ന തമിഴ്‌നാട്ടിലെ എടപ്പാടി പളനിസ്വാമി സര്‍ക്കാരിനെതിരെ പ്രതിപക്ഷം. സര്‍ക്കാരിന് 114എംഎല്‍എമാരുടെ പിന്തുണ മാത്രമാണ് ഉള്ളതെന്നും 119 എം.എല്‍.എമാര്‍ സര്‍ക്കാരിന് എതിരാണെന്നും ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പെട്ട പ്രതിനിധിസംഘം ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു സ്റ്റാലിന്‍. 

എടപ്പാടി പളനിസ്വാമി സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറായില്ലെങ്കില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയെ സമീപിക്കുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. ഡി.എം.കെ, കോണ്‍ഗ്രസ്, ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് എന്നീ പാര്‍ട്ടികളുടെ പ്രതിനിധികളാണ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ ഞായറാഴ്ച വൈകീട്ട് രാജ്ഭവനില്‍ സന്ദര്‍ശിച്ചത്.ഭൂരിപക്ഷം തെളിയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാത്തപക്ഷം ഗവര്‍ണറുടെ നിഷ്പക്ഷത സംബന്ധിച്ച സംശയംതന്നെ ഉയര്‍ന്നേക്കാമെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഗവര്‍ണര്‍ക്ക് കൈമാറിയ നിവേദനത്തില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com