കശ്മീരില്‍ പൊലീസ് സ്റ്റേഷനുകളില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അനുവദിക്കും: രാജ്‌നാഥ് സിങ് 

പ്രദേശവാസികള്‍ക്ക് ഏതെങ്കിലും തരത്തിലുളള പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരണമെന്നും രാജ്‌നാഥ് സിങ്
കശ്മീരില്‍ പൊലീസ് സ്റ്റേഷനുകളില്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അനുവദിക്കും: രാജ്‌നാഥ് സിങ് 

അനന്തനാഗ്: കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. കശ്മീരിലെ പൊലീസ് സ്‌റ്റേഷുകള്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ അനുവദിക്കും, ഇതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചു കഴിഞ്ഞുവെന്ന അദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീരില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

താഴ്‌വരയില്‍ നിന്നും സംഘര്‍ഷം ഇല്ലാതാവും, കശ്മീര്‍ വീണ്ടും ഒരു പറുദീസ ആവും, ഈ മാറ്റത്തെ ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശവാസികള്‍ക്ക് ഏതെങ്കിലും തരത്തിലുളള പരാതികളോ സംശയങ്ങളോ ഉണ്ടെങ്കില്‍ അവര്‍ മുന്നോട്ട് വരണമെന്നും രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു.
സൈനികര്‍ക്കായി പ്രധാനമന്ത്രി മോദിയുടെ ഒരു സന്ദേശമുണ്ടെന്ന് പറഞ്ഞ രാജ്‌നാഥ് സിങ് സൈനികര്‍ കാണിക്കുന്ന ധൈര്യത്തിനു ചങ്കൂറ്റത്തിനും താന്‍ അവരെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞതായി സൈനികരെ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com