ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് ഭീഷണിയേ അല്ലെന്ന് കരസേന മേധാവി

വടക്കും, പടിഞ്ഞാറുമുള്ള രണ്ട് അയല്‍രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഒരേ സമയം യുദ്ധം ചെയ്യേണ്ടി വരമെന്ന പരാമര്‍ശം പിന്‍വലിച്ചു
ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് ഭീഷണിയേ അല്ലെന്ന് കരസേന മേധാവി

ചൈനയും പാക്കിസ്ഥാനും ഇന്ത്യയ്ക്ക് ഒരു തരത്തിലും ഭീഷണിയല്ലെന്ന് കരസേന മേധാവി ജനറല്‍ ബിബിന്‍ റാവത്ത്. ചൈനയുമായും പാക്കിസ്ഥാനുമായും ഒരേ സമയം യുദ്ധം ചെയ്യേണ്ടി വരുമെന്ന തന്റെ മുന്‍ പ്രസ്താവന പിന്‍വലിച്ചാണ് കരസേന മേധാവിയുടെ പുതിയ പ്രതികരണം. 

ഡെറാഡൂണില്‍ ശനിയാഴ്ച നടന്ന ഒരു പരിപാടിക്കിടയിലായിരുന്നു, വടക്കും, പടിഞ്ഞാറുമുള്ള രണ്ട് അയല്‍രാജ്യങ്ങളുമായി ഇന്ത്യയ്ക്ക് ഒരേ സമയം യുദ്ധം ചെയ്യേണ്ടി വരമെന്ന പരാമര്‍ശം കരസേന മേധാവി പിന്‍വലിച്ചത്. 

രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്താന്‍ ശ്രമിക്കരുതെന്നായിരുന്നു കരസേന മേധാവിയുടെ പരാമര്‍ശത്തിന് ചൈന മറുപടി നല്‍കിയത്. ദോക്ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൈന്യം അതിര്‍ത്തിയില്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് റാവത്ത് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com