ഫോണില്‍ സംസാരിച്ച് പൊലീസുകാരന്റെ ബൈക്ക് യാത്ര: വീഡിയോ എടുത്ത യുവാവിനെ മര്‍ദനം

മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ വീഡിയോ ചിത്രീകരിച്ച ബൈക്ക് യാത്രക്കാരന് പോലീസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം.
ഫോണില്‍ സംസാരിച്ച് പൊലീസുകാരന്റെ ബൈക്ക് യാത്ര: വീഡിയോ എടുത്ത യുവാവിനെ മര്‍ദനം

ചണ്ഡിഗഢ്: മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് ബൈക്ക് ഓടിക്കുന്ന പോലീസുകാരന്റെ വീഡിയോ ചിത്രീകരിച്ച ബൈക്ക് യാത്രക്കാരന് പോലീസ് ഉദ്യോഗസ്ഥന്റെ മര്‍ദ്ദനം. ഛണ്ഡീഗഢിലെ 36/37 ഡിവൈഡിംഗ് റോഡില്‍ ശനിയാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. നിയമലംഘനം നടത്തുന്ന പോലീസുകാരന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നതോടെ സുരീന്ദര്‍ സിംങ് എന്ന ഹെഡ് കോണ്‍സ്റ്റബളിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു.

ശരിയായ രീതിയില്‍ ഹെല്‍മെറ്റ് പോലും വയ്ക്കാതെ ഫോണില്‍ സംസാരിച്ചുകൊണ്ടായിരുന്നു പൊലീസുകാരന്‍ ഫോണില്‍ സംസാരിച്ചിരുന്നത്. പോലീസുകാരന്റെ ദൃശ്യങ്ങള്‍ പിന്തുടര്‍ന്നെത്തിയ ബൈക്ക് യാത്രക്കാരാണ് മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ സുരീന്ദര്‍ സിംഗ് ബൈക്ക് നിര്‍ത്തി ഇയാളുമായി വാക്ക്തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് മര്‍ദ്ദിക്കുകയുമായിരുന്നു.

ചണ്ഡിഗഢ് പോലീസിലെ സെക്യൂരിറ്റി വിംഗില്‍ ഹെഡ് കോണ്‍സ്റ്റബിളായി പ്രവര്‍ത്തിക്കുന്ന സുരീന്ദര്‍ സിംങിന്റെ ലൈസന്‍സ് മരവിപ്പിച്ചതായും മൂന്ന് മാസത്തേക്ക് വിലക്കേര്‍പ്പെടുത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് വകുപ്പിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി. പൊലീസ് ഉദ്യോഗസ്ഥന്റെ നിയമലംഘനത്തിന്റെ വീഡിയോ മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മനീഷ് തിവാരിയും ട്വീറ്റ് ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com