വ്യാജന്‍മാര്‍ സന്യാസിമാരാകുന്നതില്‍ ആശങ്ക; 14 വ്യാജ സന്യാസിമാരുടെ പ്ട്ടികയുമായി അഖില ഭാരതീയ അഖാഡെ പരിഷത്ത്

അസാറാം ബാപ്പു, സുഖ്‌വിന്ദര്‍ കൗര്‍, സച്ദരംഗി, ഗുര്‍മീത് റാം റഹീം, ഓം ബാബ, നിര്‍മല്‍ ബാബ, ഇഛാധാരി വിശ്വാനന്ദ്, സ്വാമി അസീമാനന്ദ, ഓം നമശിവായ്, നാരായണ്‍ സായ് റാംപാല്‍ എന്നിവരുടെ പട്ടികയാണ് പുറത്തുവിട്ടത്
വ്യാജന്‍മാര്‍ സന്യാസിമാരാകുന്നതില്‍ ആശങ്ക; 14 വ്യാജ സന്യാസിമാരുടെ പ്ട്ടികയുമായി അഖില ഭാരതീയ അഖാഡെ പരിഷത്ത്

അലഹബാദ്: ഗുര്‍മീത് റാം റഹീം, അസാറാം ബാപ്പു, രാധേ മാ തുടങ്ങിയ ആള്‍ ദൈവങ്ങള്‍ വ്യാജ സന്യാസികളാണെന്ന് അഖില ഭാരതീയ അഖാഡ പരിഷത്ത്. 14 പേര്‍ വ്യാജ സന്യാസികളെന്ന് പ്രഖ്യാപിക്കുന്ന പട്ടികയും അഖാഡെ പരിഷത്ത് പുറത്തുവിട്ടു. ഇത്തരക്കാരെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്നും അഖാഡ പരിഷത്ത് ആവശ്യപ്പെട്ടു. രാജ്യത്തെ വലിയ സന്യാസി സംഘടനയാണ് അഖാഡ പരിഷത്ത്.

പരിഷത്തിന്റെ യോഗത്തിലെത്തിയ എല്ലാ സന്യാസിമാരുമുള്‍പ്പടെ നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് പതിനാല് വ്യാജസന്യാസിമാരുടെ പേരുവിവരങ്ങള്‍ സംഘടന പുറത്തുവിട്ടത്. അടുത്ത അര്‍ധ കുംഭമേളയില്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുമെന്നും പരിഷത്ത പ്രസിഡന്റ് മഹന്ത് നരേന്ദ്രഗിരി വ്യക്തമാക്കി.

വ്യാജ ആത്മീയാചാര്യന്‍മാരുടെ എണ്ണം രാജ്യത്ത് വര്‍ധിപ്പിക്കുകയാണ്. ഇവര്‍ സന്യാസിമാരായി അറിയപ്പെടുന്നതില്‍ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഈ വ്യാജ ആത്മീയ ആചാര്യന്‍മാരെ കുറിച്ച് വിശദമായി അന്വേഷണം നടത്തണം. ഗുര്‍മീതിനെ കോടതി കുറ്റക്കാരനായി വിധിച്ച ശേഷമാണ് ഉത്തരേന്ത്യയില്‍ വ്യാപകമായി കലാപമുണ്ടാക്കിയ സാഹചര്യത്തിലാണ് പുതിയ തീരുമാനം.

അസാറാം ബാപ്പു, സുഖ്‌വിന്ദര്‍ കൗര്‍, സച്ദരംഗി, ഗുര്‍മീത് റാം റഹീം, ഓം ബാബ, നിര്‍മല്‍ ബാബ, ഇഛാധാരി വിശ്വാനന്ദ്, ,സ്വാമി അസീമാനന്ദ, ഓം നമശിവായ്, നാരായണ്‍ സായ് റാംപാല്‍ എന്നിവരുടെ പട്ടികയാണ് പുറത്തുവിട്ടത്. ഇവരുടെ സ്വത്ത് വിവരങ്ങള്‍ പുറത്തുവിടണമെന്നും പരിഷത്ത് ആവശ്യപ്പെട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com