കലാകാരന്‍മാര്‍ അനീതിക്ക് നേരെ വായടക്കണോ: എആര്‍ റഹ്മാന്‍

സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ പരിഹസിച്ചുകൊണ്ട് കലാകാരന്മാര്‍ രാഷ്ട്രീയം പറയാതെ നിശബ്ദരായിരിക്കണോ എന്നാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. 
കലാകാരന്‍മാര്‍ അനീതിക്ക് നേരെ വായടക്കണോ: എആര്‍ റഹ്മാന്‍

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിന്റെ പേരില്‍ എആര്‍ റഹ്മാന്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് പാത്രമായിരുന്നു. സംഘപരിവാര്‍ സൈബര്‍ ആക്രമണത്തെ പരിഹസിച്ചുകൊണ്ട് കലാകാരന്മാര്‍ രാഷ്ട്രീയം പറയാതെ നിശബ്ദരായിരിക്കണോ എന്നാണ് ഇതിനോട് അദ്ദേഹം പ്രതികരിച്ചത്. 

ഇന്ത്യയില്‍ കാര്യങ്ങള്‍ ഇങ്ങനെയാണെങ്കില്‍ ഇതെന്റെ ഇന്ത്യയല്ല എന്നായിരുന്നു ഗൗരി ലങ്കേഷ് വധത്തില്‍ റഹ്മാന്റെ പ്രസ്താവന. ഇത് സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതല്ല ഇന്ത്യയെങ്കില്‍ പാകിസ്താനിലേക്ക് പോകൂ എന്ന് ആക്രോശിച്ചായിരുന്നു സംഘപരിവാര്‍ അനുകൂലികളുടെ സൈബര്‍ ആക്രമണം. കലാകാരന്മാര്‍ രാഷ്ട്രീയം പറയരുത് എന്നാണല്ലോ, പക്ഷെ തങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കരുതെന്നായിരുന്നു ഇതിനോട് റഹ്മാന്റെ പ്രതികരിച്ചത്. 

തനിക്ക് ഗൗരി ലങ്കേഷിനെ അറിയില്ല. ഒരു റെക്കോഡിംഗിനിടെയാണ് അവര്‍ കൊല്ലപ്പെട്ട വാര്‍ത്ത അറിയുന്നതെന്നും റഹ്മാന്‍ പറഞ്ഞു. അത് തന്നിലെ സംഗീതജ്ഞന്റെ ഹൃദയത്തെ ഞെട്ടിച്ചു. ഇന്ത്യ ഗാന്ധിയുടെ രാജ്യമാണ്. ഈ ഒരു ക്രൂരത നടന്നത് തന്റെ രാജ്യത്താണെന്ന് അറിഞ്ഞപ്പോള്‍ വല്ലാതെ ഞെട്ടിപ്പോയെന്നും റഹ്മാന്‍ പറയുന്നു

പണക്കാരായ ജനങ്ങളെയും അധികാരികളെയും യാതൊന്നും ബാധിക്കാറില്ല. എന്നാല്‍ ദരിദ്രരും നിഷ്‌കളങ്കരും അവഗണിക്കപ്പെടുന്നു. എല്ലാവര്‍ക്കും തുല്യമായ അവകാശമാണ് ഉള്ളത്. അവരെയാണ് പരിരക്ഷിക്കേണ്ടത്. കലാകാരന്മാര്‍ തങ്ങളുടെ കലാരൂപങ്ങളിലൂടെ സമാധാനം സ്ഥാപിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com