ന്യൂഡല്‍ഹി: ഇംഗ്ലീഷ് സംസാരിച്ചതിന് യുവാവിനെ തല്ലിച്ചതച്ച് അഞ്ചംഗ സംഘം. നോയിഡ സ്വദേശിയായ വരുണ്‍ ഗുലാത്തിയെന്ന 22കാരനെയാണ് അഞ്ചംഗ സംഘം തല്ലിച്ചതച്ച്. ലുഥിയാനയിലെ ഫൈവ്സ്റ്റാര്‍ ഹോട്ടലില്‍ സുഹൃത്തിനെ കൊണ്ടാക്കാന്‍ എത്തിയപ്പോഴായിരുന്നു വരുണിനെ മര്‍ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു.
ശനിയാഴ്ചയാണ് സംഭവം നടന്നത്. സുഹൃത്ത് ദക്ഷയുടെ കാറില്‍ മറ്റൊരു സുഹൃത്തായ അമനെ ഹോട്ടലിലെത്തിച്ച ശേഷം ദക്ഷയെ തിരക്കി പുറത്തിറങ്ങിയ വരുണിനെ അഞ്ചംഗ സംഘം വളയുകയായിരുന്നു. എന്തിനാണ് ഇംഗ്ലീഷില്‍ സംസാരിച്ചത് എന്നായിരുന്നു ഇവരുടെ ചോദ്യം. ഇരുകൂട്ടരും തമ്മില്‍ വാക്കേറ്റം നടക്കുകയും ഈ അഞ്ചുപേര്‍ വരുണിനെ മര്‍ദിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. മര്‍ദ്ദിച്ച അഞ്ചുപേരില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ