ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് കല്‍ബുര്‍ഗി വധവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണസംഘം;തെളിവുകള്‍ ലഭിച്ചതായി സൂചന

ഈ രണ്ട് വധങ്ങളും സമാനരീതിയിലാണ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നതിനും തെളിവുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി
ഗൗരി ലങ്കേഷിനെ വധിച്ചവര്‍ക്ക് കല്‍ബുര്‍ഗി വധവുമായി ബന്ധമുണ്ടെന്ന് ഉറപ്പിച്ച് അന്വേഷണസംഘം;തെളിവുകള്‍ ലഭിച്ചതായി സൂചന

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തിനും കല്‍ബുര്‍ഗിയുടെ വധത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം. ഈ രണ്ട് വധങ്ങളും സമാനരീതിയിലാണ് ആസൂത്രണം ചെയ്തതെന്നും നടപ്പാക്കിയതെന്നതിനും തെളിവുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. എന്നാല്‍ ഇപ്പോള്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ സാധിക്കില്ലെന്നും കൂടുതല്‍ തെളിവുകള്‍ക്ക് വേണ്ടി അന്വേഷണം തുടരുകയാണെന്നും അന്വേഷണസംഘത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. കല്‍ബുര്‍ഗിയുടെ കൊലപാതത്തിന് ഉപയോഗിച്ച സമാന തോക്കാണ് ഗൗരി ലങ്കേഷ് വധത്തിലും ഉപയോഗിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. 

2015 ആഗസ്റ്റ് 30നാണ് കന്നഡ സാഹിത്യകാരനും കന്നഡ സര്‍വ്വകലാശാല വിസിയുമായിരുന്ന എംഎം കല്‍ബുര്‍ഗിയെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. കര്‍ണ്ണാടകയില്‍ നടന്ന ഈ രണ്ട് കൊലപാതങ്ങള്‍ക്കും മഹാരാഷ്ട്രയിലെ ഗോവിന്ദ് പന്‍സാരെയുടേയും നരേന്ദ്ര ധബോല്‍കര്‍ വധവുമായി സാമ്യമുണ്ടെന്ന് കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിലെ ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയിരുന്നു. 

ഈ മാസം അഞ്ചിനാണ് ബൈക്കിലെത്തിയ അക്രമികള്‍ ഗൗരി ലങ്കേഷിനെ വെടിവെച്ചുകൊലപ്പെടുത്തിയത്. വധവുമായി ബന്ധപ്പെട്ട് ഒരാളെ അന്വേഷണസംഘം കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ആന്ധ്രാ പ്രദേശ് സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ബിജെപിയ്ക്കും സംഘപരിവാറിനും എതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com