ഇന്ധന വില കുറയ്ക്കാനുള്ള ഏകവഴി ജിഎസ്ടിയെന്ന് പെട്രോളിയം മന്ത്രി

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതാണ് ഇന്ത്യയിലെ വില വര്‍ധനവിന് കാരണം. അന്താരാഷ്ട്രവിപണിയില്‍ എണ്ണ വിലയില്‍ 18 മുതല്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായി
ഇന്ധന വില കുറയ്ക്കാനുള്ള ഏകവഴി ജിഎസ്ടിയെന്ന് പെട്രോളിയം മന്ത്രി

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാനുള്ള പോംവഴി ജിഎസ്ടിയുടെ പരിധിയില്‍ ഇവയെ കൊണ്ട് വരികയാണെന്ന് പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രദാന്‍. ജിഎസ്ടിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച്  ധനമന്ത്രിക്ക് അരുണ്‍ ജെയ്റ്റ്‌ലിക്ക് അനുകൂല സമീപനമാണ് ഉള്ളതെന്നും അദ്ദേഹം അറിയിച്ചു.

അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില വര്‍ധിച്ചതാണ് ഇന്ത്യയിലെ വില വര്‍ധനവിന് കാരണം. അന്താരാഷ്ട്രവിപണിയില്‍ എണ്ണ വിലയില്‍ 18 മുതല്‍ 20 ശതമാനത്തിന്റെ വര്‍ധനയുണ്ടായി. അമേരിക്കയിലുണ്ടായ ചുഴലിക്കാറ്റ് എണ്ണ വിലയെ സ്വാധിനിച്ചെന്നും പ്രദാന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം എണ്ണവില നിശ്ചയിക്കാനുള്ള കമ്പനികളുടെ അവകാശത്തില്‍ ഇടപെടില്ലെന്നും മന്ത്രി വ്യക്തമാക്കുന്നു.

ദിവസവും വിലമാറുന്ന സംവിധാനം നിലവില്‍ വന്നതോടെ ഇന്ത്യയില്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില മുന്‍പില്ലാത്ത രീതിയില്‍ വര്‍ധിക്കുകയായിരുന്നു. ഒരു ലിറ്റര്‍ പെട്രോളിന് 80 രൂപയുടെ അടുത്താണ് ചില നഗരങ്ങളില്‍ ഇപ്പോഴത്തെ വില. വിലവര്‍ധനവിനെതിരെ കേന്ദ്രസര്‍ക്കാരിനെതിരെ നിരവധി കോണുകളില്‍ നിന്ന് വിമര്‍ശനമുയര്‍ന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിശദീകരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com