ഗൗരി ലങ്കേഷ് കൊലപാതകം: സഹോദരന്‍ ഇന്ദ്രജിത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തു

ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ഇന്ദ്രജിത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി 2006ല്‍ ഗൗരി ലങ്കേഷ് പരാതി നല്‍കിയിരുന്നു.
ഗൗരി ലങ്കേഷ് കൊലപാതകം: സഹോദരന്‍ ഇന്ദ്രജിത്തിനെ അന്വേഷണസംഘം ചോദ്യം ചെയ്തു

ബംഗളരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും സാമൂഹ്യപ്രവര്‍ത്തകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ സഹോദരന്‍ ഇന്ദ്രജിത്ത് ലങ്കേഷിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ഇന്ദ്രജിത്ത് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായി 2006ല്‍ ഗൗരി ലങ്കേഷ് പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ദ്രജിത്തിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. 

ഗൗരി കൊല്ലപ്പെട്ട സംഭവത്തില്‍ നക്‌സലുകളുടെ ഭീഷണിയുണ്ടായിരുന്നെന്ന് ഇന്ദ്രജിത്ത് വെളിപ്പെടുത്തിയിരുന്നു. നക്‌സല്‍ പ്രവര്‍ത്തകരെ സമൂഹത്തിന്റെ മുന്‍നിരയില്‌കേക് കൊണ്ടുവരുന്നതിനായി അഹോരാത്രം പ്രയത്‌നിച്ചവരായിരുന്നു ഗൗരിയെന്നും ഇതിന്റെ തുടര്‍ച്ചയായിട്ടായിരുന്നു ഭീഷണിയെന്നുമായിരുന്നു ഇന്ദ്രജിത്ത് പറഞ്ഞിരുന്നത്. എന്നാല്‍ ഗൗരിയ്ക്ക് ന്കസലൈറ്റുകളുടെ ഭീഷണിയില്ലെന്നായിരുന്നു സഹോദരി കവിതയുടെ പ്രതികരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com