ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

1993 ലെ മുംബൈ സ്‌ഫോനത്തിന്റെ മുഖ്യസൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുക്കെട്ടി.
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

ന്യൂഡല്‍ഹി: 1993 ലെ മുംബൈ സ്‌ഫോനത്തിന്റെ മുഖ്യസൂത്രധാരനും അധോലോക കുറ്റവാളിയുമായ ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി. ഹോട്ടലും വീടുകളുമുള്‍പ്പെടെയുള്ള സ്വത്തുവകകളാണ് കണ്ടുകെട്ടിയത്. 2015ല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ മിഡ്‌ലാന്‍ഡില്‍ സന്ദര്‍ശനം നടത്തി ദാവൂദിന്റെ സ്വത്തുക്കള്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടുകെട്ടിയത്.

ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട പുതുക്കിയ 21 അംഗസാമ്പത്തിക സാമ്പത്തിക ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം. ഇതില്‍ ദാവൂദിന്റെ മൂന്ന് പാകിസ്താന്‍ വിലാസങ്ങളാണ് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നത്. വീട് നമ്പര്‍ 37, സ്ട്രീറ്റ്30, ഡിഫന്‍സ് ഹൗസിംഗ് അതോറിറ്റി, കറാച്ചി എന്നാണ് ഒന്നാമത്തെ വിലാസം. 

കറാച്ചിയിലെ നൂര്‍ബാദിലുള്ള പലാടിലാല്‍ ബംഗ്ലാവിന്റേയും കറാച്ചിയിലെ തന്നെ സൗദി പള്ളിക്ക്  സമീപമുള്ള വൈറ്റ് ഹൗസ് എന്ന പേരിലുള്ള വസതിയുടേയും വിലാസങ്ങളാണ് മറ്റുള്ളവ. മുന്‍ പാക് പ്രധാനമന്ത്രി പര്‍വേസ് മുഷാറഫ് ദാവൂവ് പാകിസ്താനിലുണ്ടെന്ന് അടുത്തിടെ സൂചന നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com