എല്ലാ നഷ്ടപ്പെട്ട ഒരു ജനതയെ മടക്കി അയക്കുന്നത് മനുഷ്യത്വമാണോ - അസാദുദ്ദീന്‍ ഒവൈസി

ബംഗ്ലാദേശ് എഴുത്താകാരി തസ്ലിമാ നസ്‌റിമിനെ സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് റൊഹിങ്ക്യന്‍ മുസ്ലീങ്ങളെ സ്വീകരിച്ചുകൂടാ - ഏത് നിയമത്തെ കൂട്ടുപിടിച്ചാണ് ഇവരെ തിരിച്ചയക്കാന്‍ സര്‍ക്കാരിന് കഴിയുന്നത്‌
എല്ലാ നഷ്ടപ്പെട്ട ഒരു ജനതയെ മടക്കി അയക്കുന്നത് മനുഷ്യത്വമാണോ - അസാദുദ്ദീന്‍ ഒവൈസി

ഹൈദരബാദ്:  റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികളോട് പുറം തിരിഞ്ഞുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ സമീപനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഓള്‍ ഇന്ത്യ മജ്‌ലിസ് ഇത്തിഹാദുല്‍ നേതാവും എംപിയുമായ അസാദുദ്ദീന്‍ ഒവൈസി രംഗത്ത്. ബംഗ്ലാദേശ് എഴുത്താകാരി തസ്ലിമാ നസ്‌റിമിനെ സ്വീകരിക്കാമെങ്കില്‍ എന്തുകൊണ്ട് റൊഹിങ്ക്യന്‍ മുസ്ലീങ്ങളെ സ്വീകരിച്ചുകൂടാ എന്ന ചോദ്യമാണ് ഒവൈസി ഉന്നയിക്കുന്നത്.

തസ്ലീമയ്ക്ക് ഇന്ത്യന്‍ സഹോദരിയാവാമെങ്കില്‍ എന്തുകൊണ്ട് റൊഹിങ്ക്യകള്‍ സഹോദരരായിക്കൂടാ. എല്ലാ നഷ്ടപ്പെട്ട ഒരു ജനതെയ മടക്കി അയക്കുന്നത് മനുഷ്യത്വാമാണോ. ഇത് തെറ്റായ നടപടിയല്ലേ. ഏത് നിയമത്തെ കൂട്ടുപിടിച്ചാണ് ഇവരെ തിരിച്ചയക്കാന്‍ സര്‍ക്കാരിന് കഴിയുന്നതെന്ന് ഒവൈസി ചോദിക്കുന്നു.

തമിഴ്‌നാട് ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പലരും തീവ്രവാദത്തിന്റെ ഭാഗമായിരുന്നിട്ടും ഇവരെ സര്‍ക്കാര്‍ തിരിച്ചയച്ചിട്ടില്ല. ബംഗ്ലാദേശ് രൂപവത്കരണത്തിന് ശേഷം ചക്മ വിഭാഗം ഇന്ത്യയിലേക്ക് കുടിയേറിപാര്‍ത്തിട്ടുണ്ട്. അവരെ അഭയാര്‍ത്ഥികളായി സ്വീകരിച്ച ഇന്ത്യ എന്തുകൊണ്ടാണ് റൊഹിങ്ക്യകളെ തഴയുന്നതെന്നും ഒവൈസി ചോദിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com