ആന്‍ട്രിക്‌സ് ദേവാസ് അഴിമതി: ജി മാധവന്‍നായര്‍ ഹാജരാകണമെന്ന് കോടതി

ആന്‍ട്രിക്‌സ് ദേവാസ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ 23ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ചാണ് കോടതി നോട്ടീസയച്ചത്
ആന്‍ട്രിക്‌സ് ദേവാസ് അഴിമതി: ജി മാധവന്‍നായര്‍ ഹാജരാകണമെന്ന് കോടതി

ന്യൂഡല്‍ഹി: ആന്‍ട്രിക്‌സ് ദേവാസ് അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ജി മാധവന്‍നായര്‍ ഹാജരാകണമെന്ന് കോടതി. ഡിസംബര്‍ 23ന് കോടതിയില്‍ ഹാജരാകണമെന്ന് കാണിച്ചാണ് കോടതി നോട്ടീസയച്ചത്. സിബിഐ പ്രത്യേക കോടതി ജഡ്ജി വീരേന്ദര്‍ കുമാര്‍ ഗോയലാണ് ഉത്തരവിട്ടത്. മാധവന്‍നായരെ കൂടാതെ ആന്‍ട്രിക്‌സ് കോര്‍പ്പറേഷന്‍ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ കെ. ആര്‍ ശ്രീധരമൂര്‍ത്തി, ബഹിരാകാശ വകുപ്പ് മുന്‍ അഡീഷണല്‍ സെക്രട്ടറി വീണ, ഐഎസ്ആര്‍ഒ മുന്‍ ഡയറക്ടര്‍ എ ബാസ്‌കര റാവു എന്നിവര്‍ക്കാണ് ഡല്‍ഹി പാട്യാല കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഇവര്‍ക്കെതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവാമെന്ന് സി.ബി.ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 120 ബി(കുറ്റകരമായ ഗൂഢാലോചന), 420 (വഞ്ചന) എന്നീ വകുപ്പുകള്‍, അഴിമതിനിരോധന നിയമം എന്നിവപ്രകാരമാണു കേസെടുത്തിരുന്നത്. 578 കോടിയുടെ അഴിമതി , ഐഎസ് ആര്‍ഒയുടെ വാണിജ്യ വിഭാഗമായ ആന്‍ട്രിക്‌സ് കോര്‍പ്പറേഷനും ബംഗളൂരു ആസ്ഥാനമായ ദേവാസ് മള്‍ട്ടീമീഡിയയും തമ്മിലുണ്ടാക്കിയ കരാറില്‍ നടന്നതായാണ് കേസ്.

ഇന്ത്യന്‍ ഉപഗ്രഹങ്ങളുടെ എസ് ബാന്‍ഡ് സ്‌പെക്ട്രം വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്നതിനായി 2005ലാണ് ഇവരുമായി കരാര്‍ ഉണ്ടാക്കിയത്. ജി മാധവന്‍ നായരായിരുന്നു അന്നത്തെ ഐഎസ്ആര്‍ഒ ചെയര്‍മാന്‍. അഴിമതി ആരോപണത്തെ തുടര്‍ന്ന് 2011ല്‍ കേന്ദ്രസര്‍ക്കാര്‍ കരാര്‍ റദ്ദാക്കി. തുടര്‍ന്ന് മാധവന്‍നായരെയും മറ്റ് മൂന്ന് പേരെയും പദവികളില്‍ നിന്ന് മാറ്റിയിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com