മസൂദ് അസറിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുംവരെ വിശ്രമമില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ 

മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി
മസൂദ് അസറിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുംവരെ വിശ്രമമില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ 

ന്യൂയോര്‍ക്ക്: പത്താന്‍കോട്ട് ആക്രമണം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ജെയ്‌ഷെ മുഹമ്മദ് ഭീകരന്‍ മസൂദ് അസറിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിയുംവരെ വിശ്രമമില്ലെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ. മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യയുടെ സ്ഥിരം പ്രതിനിധി സയിദ് അക്ബറുദ്ദീന്‍ പറഞ്ഞു. 

മസൂദ് അസറിനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു. മസൂദ് അസറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിക്കുന്നതിനുവേണ്ടി ഇന്ത്യന്‍ നടത്തുന്ന നീക്കങ്ങള്‍ ചൈനയാണ് തുടര്‍ച്ചയായി തടസപ്പെടുത്തുന്നത്.

കഴിഞ്ഞ ഓഗസ്റ്റില്‍ യു.എസ്, ഫ്രാന്‍സ്, യു.കെ എന്നീ രാജ്യങ്ങളുടെ പിന്തുണയോടെ ഇന്ത്യ നടത്തിയ നീക്കത്തെ സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചൈന മൂന്ന് മാസത്തേക്ക് തടഞ്ഞിരുന്നു.മസൂദിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിനും സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതിനും ഇന്ത്യ നടത്തിയ നീക്കവും നേരത്തെ ചൈന തടഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com