മോദിയെ അംബേദ്കറിനോടും പട്ടേലിനോടും ഉമിച്ച് അമിത് ഷാ

സ്വന്തം കാര്യത്തില്‍ താല്‍പ്പര്യമില്ലാതെ രാജ്യത്തിനും രാജ്യക്ഷേമത്തിനും വേണ്ടി പണിയെടുക്കുന്ന ആളായാണ് അദ്ദേഹത്തെ ജനങ്ങള്‍ കാണുന്നത്
മോദിയെ അംബേദ്കറിനോടും പട്ടേലിനോടും ഉമിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ  ഭരണഘടനാ ശില്‍പ്പി ഡോ. ബി.ആര്‍ അംബേദ്കറിനോടും സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടും താരതമ്യം ചെയ്ത്  ബിജെപി അധ്യക്ഷന്‍ അമിത് ഷാ.  അംബേദ്കറും പട്ടേലും  നേടിയ സാമൂഹ്യവും തദ്ദേശീയവുമായ ഏകീകരണത്തിന് ശേഷം ഇന്ത്യയുടെ സാമ്പത്തികമായ ഉദ്ഗ്രഥനത്തിന് തുടക്കിമിട്ടിരിക്കുകയാണ് നരേന്ദ്ര മോദിയെന്ന് ഷാ പറഞ്ഞു. മോദിക്ക് ജന്‍മദിനാശംസകള്‍ നേര്‍ന്നുകൊണ്ടെഴുതിയ ബ്ലോഗിലാണ് അമിത് ഷായുടെ പുകഴ്ത്തലുകള്‍. 

പാവപ്പെട്ടവരുടെ അഭിലാഷങ്ങളോടുള്ള മോദിയുടെ പ്രതിപത്തി. ഇന്ത്യയ്ക്ക് കേട്ടുകേള്‍വി പോലുമില്ലാത്ത ദാരിദ്ര്യ നിര്‍മ്മാര്‍ജന മുന്നേറ്റത്തിന് വഴിവച്ചു.രാജ്യത്തിന്റെ ഏകീകരണത്തിന് വഴിവച്ച സര്‍ദ്ദാര്‍ പട്ടേലിന്റേയും സാമൂഹ്യ ഉദ്ഗ്രഥനത്തിന് തുടക്കം കുറിച്ച അംബേദ്കറിന്റേയും സംഭാവനകള്‍ ഇന്ത്യ സ്മരിക്കുന്നുണ്ട്. ജന്‍ധന്‍ യോജനയില്‍ തുടങ്ങി ജിഎസ്ടിയില്‍ എത്തിനില്‍ക്കുന്ന സംരംഭങ്ങളിലൂടെ ഇന്ത്യയുടെ സാമ്പത്തിക ഉദ്ഗ്രഥനത്തിനാണ് മോദി തുടക്കമിട്ടത്.  പ്രധാനമന്ത്രി തന്റെ പിറന്നാള്‍ ഇതുവരെ ആഘോഷിച്ചിട്ടില്ല. സേവനത്തിലൂടെ ഈ സന്ദര്‍ഭത്തെ അടയാളപ്പെടുത്താന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.

തന്റെ ജീവിതത്തിന്റെ ഓരോ ബിന്ദുവിലും ഇന്ത്യ മുന്നേറട്ടെ എന്ന വിശ്വാസത്തിലാണ് നരേന്ദ്ര ഭായ് ജീവിച്ചത്. സ്വന്തം കാര്യത്തില്‍ താല്‍പ്പര്യമില്ലാതെ രാജ്യത്തിനും രാജ്യക്ഷേമത്തിനും വേണ്ടി പണിയെടുക്കുന്ന ആളായാണ് അദ്ദേഹത്തെ ജനങ്ങള്‍ കാണുന്നത്. ജനങ്ങള്‍ക്ക് അദ്ദേഹം ദയാലുവായ നേതാവാണ്,അമിത് ഷാ എഴുതുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com