റോഹിങ്ക്യ അഭയാര്‍ത്ഥികളെ പിന്തുണച്ച മുസ്‌ലിം വനിത നേതാവിനെ പുറത്താക്കി ബിജെപി

സമിലെ  മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് മെമ്പറായ ബെനസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്
റോഹിങ്ക്യ അഭയാര്‍ത്ഥികളെ പിന്തുണച്ച മുസ്‌ലിം വനിത നേതാവിനെ പുറത്താക്കി ബിജെപി

ഗുവാഹത്തി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പിന്തുണച്ച  മുസ്‌ലിം വനിതാ നേതാവിനെ പുറത്താക്കി ബിജെപി. അസമിലെ  മസ്ദൂര്‍ മോര്‍ച്ച എക്‌സിക്യൂട്ടീവ് മെമ്പറായ ബെനസീര്‍ അര്‍ഫാനെയാണ് പുറത്താക്കിയത്. റോഹിങ്ക്യര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടതാണ് നടപടിക്ക് കാരണം. വിശദീകരണം തേടാതെയാണ് തന്നെ പുറത്താക്കിയതെന്ന് അര്‍ഫാന്‍ പറഞ്ഞു.2016ല്‍ അസമിലെ ജനിയ മണ്ഡലത്തില്‍ അര്‍ഫാന്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു.

മുത്തലാഖ് വിഷയത്തില്‍ ബിജെപിയുടെ മുഖ്യപ്രചാരകയായിരുന്നു അര്‍ഫാന്‍. 'മുത്തലാഖിന്റെ ഇരയെന്ന നിലയ്ക്കാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മുത്തലാഖ് വിരുദ്ധ ക്യാമ്പെയിന്റെ ഭാഗമായത്. ഇപ്പോള്‍ ഒരു വിശദീകരണത്തിന് പോലും സമയം നല്‍കാതെ പാര്‍ട്ടി തന്നെ ത്വലാഖ് ചൊല്ലിയിരിക്കുകയാണ്' അര്‍ഫാന്‍ പറഞ്ഞു.

വിഷയത്തില്‍ മറ്റൊരു സംഘടന നടത്തുന്ന പരിപാടിക്ക് പിന്തുണ തേടിയത് പാര്‍ട്ടിയുടെ സമ്മതം വാങ്ങാതെയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് സൈകിയ അര്‍ഫാന് അയച്ച സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com