ഹാമിദ് അന്‍സാരിയുടെ ഭാര്യ നടത്തുന്ന മദ്രസയിലെ വാട്ടര്‍ ടാങ്കില്‍ എലി വിഷം കലര്‍ത്തി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ നേതൃത്വം കൊടുക്കുന്ന അലിഗഡിലെ ചാച്ചാ നെഹ്‌റു മദ്രസയിലെ വാട്ടര്‍ ടാങ്കിലാണ് എലിവിഷം കലര്‍ത്തിയത്
ഹാമിദ് അന്‍സാരിയുടെ ഭാര്യ നടത്തുന്ന മദ്രസയിലെ വാട്ടര്‍ ടാങ്കില്‍ എലി വിഷം കലര്‍ത്തി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

അലിഗഢ്: 4000 കുട്ടികളെ ഉള്‍ക്കൊള്ളുന്ന മദ്രസയിലെ വാട്ടര്‍ ടാങ്കില്‍ എലി വിഷം കലര്‍ത്തി. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ ഭാര്യ നേതൃത്വം കൊടുക്കുന്ന അലിഗഡിലെ ചാച്ചാ നെഹ്‌റു മദ്രസയിലെ വാട്ടര്‍ ടാങ്കിലാണ് എലിവിഷം കലര്‍ത്തിയത്. 

സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ തിരിച്ചറിയാന്‍ സാധിക്കാത്ത രണ്ട് പേര്‍ക്കെതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും, ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തു. ഹമീദ് അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരി അധ്യക്ഷയായിരിക്കുന്ന അല്‍ നൂര്‍ ചാരിറ്റബിള്‍ സൊസൈറ്റിയാണ് ഈ മദ്രസ മുന്നോട്ടു കൊണ്ടുപോകുന്നത്. 

കുട്ടികള്‍ക്ക് കുടിക്കാനുള്ള വെള്ളത്തില്‍ എലി വിഷം കലര്‍ത്തി എന്നത് ഞെട്ടിപ്പിക്കുന്നതും പേടിപ്പെടുത്തുന്നതുമാണെ്ന്ന് സല്‍മാ അന്‍സാരി പറഞ്ഞു. സംഭവം അറിഞ്ഞ ഉടനെ പൊലീസില്‍ പരാതി നല്‍കാന്‍ മദ്രസ അധികൃതരോട് നിര്‍ദേശിച്ചു. മാത്രമല്ല, മദ്രസയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായും അവര്‍ പറയുന്നു. 

പതിനെട്ട് വര്‍ഷം പഴക്കമുള്ള മദ്രസയിലാണ് സംഭവമുണ്ടായിരിക്കുന്നത്. മദ്രസയിലെ ഒരു വിദ്യാര്‍ഥി വെള്ളത്തില്‍ വിഷം കലര്‍ത്തുന്നത് കണ്ടില്ലായിരുന്നുവെങ്കില്‍ വലിയ അപകടത്തിന് വഴിവയ്ക്കുമായിരുന്നു എന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു. 

മദ്രസയിലെ ഒരു വിദ്യാര്‍ഥിയായ മുഹമ്മദ് അഫ്‌സല്‍ വെള്ളം കുടിക്കുന്നതിനായി എത്തിയപ്പോഴായിരുന്നു രണ്ട് പേര്‍ ചേര്‍ന്ന് വാട്ടര്‍ ടാങ്കിലെ വെള്ളത്തില്‍ എന്തൊക്കെയോ കലര്‍ത്തുന്നത് കണ്ടത്. എന്താണ് ചെയ്യുന്നതെന്ന് അഫ്‌സല്‍ ഇവരോട് ചോദിച്ചപ്പോള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതായും, ഇത് പുറത്ത് പറയരുതെന്ന് പറഞ്ഞതായും മദ്രസ വാര്‍ഡന്‍ പറയുന്നു. 

ഇവര്‍ പോയതിന് ശേഷം അഫ്‌സര്‍ മദ്രസ വാര്‍ഡനെ ഇക്കാര്യം അറിയിക്കുകയായിരുന്നു. എത്ര അളവിലാണ് എലി വിഷയം വെള്ളത്തില്‍ കലര്‍ത്തിയിരിക്കുന്നത് എന്നതിനെ ആശ്രയിച്ചിരിക്കും അത് മനുഷ്യ ശരീരത്തില്‍ ഏല്‍പ്പിക്കുന്ന ആഘാതമെന്ന് സ്ഥലത്തെത്തി വെള്ളം പരിശോധിച്ച അലിഗഡ് ജെഎന്‍ മെഡിക്കല്‍ കോളെജിലെ മോഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com