മോദിക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പ് പറയാം; പക്ഷെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം ചൊരിയുന്നവരെ മോദിയും അണ്‍ഫോളോ ചെയ്യണം

ഗാന്ധിജിക്ക് പോലും മോദിയെ ദേശീയത പഠിപ്പിക്കാന്‍ സാധിക്കില്ല, കാരണം മോദിയുടെ ഡിഎന്‍എയില്‍ തന്നെ ദേശീയതയുണ്ട് എന്ന ട്വീറ്റിന് മറുപടി നല്‍കിയാണ് തിവാരി കുടുങ്ങിയത്
മോദിക്കെതിരായ മോശം പരാമര്‍ശത്തില്‍ മാപ്പ് പറയാം; പക്ഷെ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം ചൊരിയുന്നവരെ മോദിയും അണ്‍ഫോളോ ചെയ്യണം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മോശമായി ഭാഷയില്‍ പരിഹസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തതില്‍ കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി മാപ്പ് പറഞ്ഞു. മോദിയെ ആയിരുന്നില്ല താന്‍ ട്വീറ്റില്‍ പരാമര്‍ശിച്ചത്, മോദിയെ ഗാന്ധിജിയുമായി താരതമ്യം ചെയ്തവരെയാണ് താന്‍ ലക്ഷ്യം വെച്ചതെന്നും മനീഷ് തീവാരി പറഞ്ഞു. 

ഗാന്ധിജിക്ക് പോലും മോദിയെ ദേശീയത പഠിപ്പിക്കാന്‍ സാധിക്കില്ല, കാരണം മോദിയുടെ ഡിഎന്‍എയില്‍ തന്നെ ദേശീയതയുണ്ട് എന്ന ട്വീറ്റിന് മറുപടി നല്‍കിയാണ് തിവാരി കുടുങ്ങിയത്. അനുയായികളെ വിഡ്ഡികളാക്കുക, വോട്ടര്‍മാര്‍ എല്ലാക്കാലവും വിഡ്ഡികളാക്കുക എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നായിരുന്നു മനീഷ് തിവാരി ഈ ട്വീറ്റിന് മറുപടിയായി ട്വീറ്റ് ചെയ്തത്. 

അനൗപചാരികമായ ഹിന്ദി ഭാഷ ഉപയോഗിച്ചതില്‍ മാപ്പ് പറയാന്‍ തയ്യാറാണ്. എന്നാല്‍ സ്ത്രീകള്‍ക്കെതിരെ അധിക്ഷേപം ചൊരിയുന്നവരെ അണ്‍ഫോളോ ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറാണോ എന്നും മനീഷ് തിവാരി ചോദിക്കുന്നു. 

ദേശീയ ഗാനം കേള്‍ക്കുന്നതിന് ഇടയില്‍ മോദി നടക്കുന്ന വീഡിയോ മനീഷ് തിവാരി ഷെയര്‍ ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2015ലെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ സമയത്തായിരുന്നു ഇത്. മോദിയെ ഗാന്ധിജിയുടെ ദേശഭക്തിയുമായി താരതമ്യം ചെയ്തതിനെതിരെ തിവാരി പറഞ്ഞ മറുപടിയാണ് ബിജെപി വിവാദമാക്കിയത്. 

കോണ്‍ഗ്രസിന്റെ നിലവാരമില്ലായ്മയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നാണ് ബിജെപിയുടെ വിമര്‍ശനം. ദിഗ് വിജയ് സിങ് സമാനമായ ഭാഷയില്‍ പ്രതികരിച്ചതും ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com