റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐഎസ്‌ഐയുമായും ഐഎസുമായും ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

എത്രയും വേഗം രാജ്യത്ത് നിന്ന് റോഹിങ്ക്യകളെ തിരികെയയക്കണം എന്ന് കേന്ദ്രം സുപ്രീം കോടതയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് ഐഎസ്‌ഐയുമായും ഐഎസുമായും ബന്ധമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പാകിസ്ഥാന്‍ ചാരസംഘടനയുമായി ബന്ധമുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍. എത്രയും വേഗം രാജ്യത്ത് നിന്ന് റോഹിങ്ക്യകളെ തിരികെയയക്കണം എന്ന് കേന്ദ്രം സുപ്രീം കോടതയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. റോഹിങ്ക്യകള്‍ ഇന്ത്യയില്‍ തങ്ങുന്നത് രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണ്. റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ ഇന്ത്യയിലേക്ക് കടത്തി വിടുന്നതിനായി പശ്ചിമ ബംഗാള്‍,ത്രിപുര,മ്യാന്‍മര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 

അഭയാര്‍ത്ഥികളില്‍ ചിലര്‍ക്ക് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായും ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായും ബന്ധമുണ്ട്.സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് കക്ഷികള്‍ക്ക് ഇന്നുതന്നെ ലഭ്യമാക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ പുറത്താക്കുമെന്ന് മുമ്പ് സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിച്ചിരുന്നു. അന്ന് സത്യവാങ്മൂലം നല്‍കിയിരുന്നില്ല. ഇന്നാണ് പൂര്‍ണമായ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com