എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയ്ക്ക് സ്റ്റേ ഇല്ല

എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയ്ക്ക് സ്റ്റേ ഇല്ല

നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്‌റ്റേ അടുത്തമാസം നാലുവരെ നീട്ടുകയും ചെയ്തു

ചെന്നൈ: 18 അണ്ണാ ഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ തമിഴ്‌നാട് നിയമസഭ സ്പീക്കറുടെ നടപടി സ്റ്റേ ചെയ്യാന്‍ വിസ്സമതിച്ച് തമിഴ്‌നാട് ഹൈക്കോടതി. നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സ്‌റ്റേ അടുത്തമാസം നാലുവരെ നീട്ടുകയും ചെയ്തു.

സര്‍ക്കാരിനെ മറച്ചിടാന്‍ ശ്രമിക്കുന്ന ദിനകരന്‍ പക്ഷത്തിന് തിരിച്ചടിയാകുന്നതാണ് വിധി. എന്നാല്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരുടെ സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കരുതെന്നും കോടതി ഉത്തരവിട്ടു. തങ്ങലെ അയോഗ്യരാക്കിയ നടപടിയ്‌ക്കെതിരെ ഇവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തു നിന്ന് എടപ്പാടി പളനിസാമിയെ മാറ്റണമെന്നാവശ്യപ്പെട്ടു ഗവര്‍ണര്‍ക്ക്  കത്തുനല്‍കിയ അണ്ണാ ഡിഎംകെയിലെ 18 ദിനകരപക്ഷ എംഎല്‍എമാരെയാണ് സ്പീക്കര്‍ പി.ധനപാല്‍ അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമപ്രകാരമായിരുന്നു നടപടി. 
18 നിയമസഭാ മണ്ഡലങ്ങളില്‍ ഒഴിവുണ്ടെന്നറിയിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്തും നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com