മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് കനാല്‍ തകര്‍ന്നു; തകര്‍ന്നത് 389 കോടിയുടെ പദ്ധതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2017 01:19 PM  |  

Last Updated: 20th September 2017 06:18 PM  |   A+A-   |  

Pump_canal_wall_broken_before_inauguration_in_kahalgoan_at_bhagalpur_1505852502

പാട്‌ന: ഉദ്ഘാടനം ചെയ്യുന്നതിന് 24 മണിക്കൂര്‍ മുന്‍പ് കനാല്‍ തകര്‍ന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്യാനിരുന്ന കനാലാണ് ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പ് തകര്‍ന്നത്. 

അഞ്ച് മോട്ടോര്‍ പമ്പ് ഉപയോഗിച്ച് കനാലിലേക്ക് ജലം അടിച്ചതോടെ അതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ കനാല്‍ ഭിത്തി തകരുകയായിരുന്നു. ഇതോടെ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പരിപാടി റദ്ദാക്കി. 
ബഗല്‍പൂരിലെ ഗംഗാ പമ്പ് കനാന്‍ പദ്ധതിയാണ് നിതീഷ് കുമാര്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത്. 

കനാല്‍ നിര്‍മാണത്തില്‍ അന്വേഷണം നടത്താന്‍ ബിഹാര്‍ സര്‍ക്കാര്‍ ഇപ്പോള്‍ ഉത്തരവിട്ടിട്ടുണ്ട്. ബിഹാറിലെ 21,700 ഹെക്ടര്‍ സ്ഥലത്തും ജാര്‍ഖണ്ഡിലെ 4000 ഹെക്ടര്‍ സ്ഥലത്തേക്കും ജലമെത്തിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കനാല്‍ നിര്‍മാണം. ഗംഗാ നദിയുടെ കഹല്‍ഗാവോണില്‍ തീരത്ത് നിന്നാണ് കനാല്‍ ആരംഭിക്കുന്നത്. 

389 കോടി രൂപയുടെ കനാന്‍ പദ്ധതി 1977ലായിരുന്നു ആരംഭിച്ചത്. നിര്‍മാണം ആരംഭിച്ച സമയത്ത് 13.88 കോടി രൂപയായിരുന്നു കനാലിന്റെ നിര്‍മാണത്തിനായി കണക്കാക്കിയിരുന്നത്.