ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ ബംഗാളി നടിക്ക് നേരെ അതിക്രമം; വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 20th September 2017 12:54 PM  |  

Last Updated: 20th September 2017 06:16 PM  |   A+A-   |  

kanchana-facebook_640x480_81505890677

കോല്‍ക്കത്ത: ഷൂട്ടിങ് കഴിഞ്ഞ് മടങ്ങവെ പീഡനത്തിന് ഇരയായതായി ബംഗാളി സിനിമാ താരം. ഷൂട്ടിങ് സെറ്റില്‍ നിന്നും ചൊവ്വാഴ്ച രാത്രി മടങ്ങവെ വാഹനം തടഞ്ഞ് ചിലര്‍ തന്നെ ആക്രമിക്കുകയായിരുന്നു എന്നാണ് കാഞ്ചന മൊയിത്ര പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. 

മദ്യലഹരിയിലായിരുന്ന മൂന്ന് പേര്‍ തന്റെ വാഹനത്തിന്റെ മുന്നില്‍ കയറി നിന്ന് വാഹനം നിര്‍ത്തിച്ചു. ഇതിന് ശേഷം കാറിന്റെ താക്കോല്‍ അവര്‍ കയ്ക്കലാക്കി. തന്നെ കാറില്‍ നിന്നും പിടിച്ച് പുറത്തിറക്കിയതിന് ശേഷം മോശമായി പെരുമാറിയതായി പരാതിയില്‍ നടി പറയുന്നു. 

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നാമത്തെയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.