ദാവൂദ് ഇന്ത്യയിലേക്കു വരാന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ് താക്കറെ

ദാവൂദിന് ഇന്ത്യയിലേക്കു മടങ്ങിവരാന്‍ ആഗ്രഹമുണ്ട്. കീഴടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ക്കായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ദാവൂദെന്ന് മഹാരാഷ്ട്രാ നവ നിര്‍മാണ്‍ സേന നേതാവ്
ദാവൂദ് ഇന്ത്യയിലേക്കു വരാന്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുന്നു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രാജ് താക്കറെ

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിം കേന്ദ്ര സര്‍ക്കാരുമായി ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് വെളിപ്പെടുത്തല്‍. ദാവൂദിന് ഇന്ത്യയിലേക്കു മടങ്ങിവരാന്‍ ആഗ്രഹമുണ്ട്. കീഴടങ്ങുന്നതിനുള്ള വ്യവസ്ഥകള്‍ക്കായി സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് ദാവൂദെന്ന് മഹാരാഷ്ട്രാ നവ നിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. 

ദാവൂദിന് ഇന്ത്യയിലേക്കു മടങ്ങിവരാന്‍ ആഗ്രഹമുണ്ട്. ഇവിടെക്കിടന്നു മരിക്കണമെന്നാണ് ദാവൂദിന്റെ ആഗ്രഹം. അതുകൊണ്ടാണ് ഒത്തുതീര്‍പ്പു ചര്‍ച്ചകള്‍ നടത്തുന്നത്. ദാവൂദ് ഇങ്ങോട്ടു സമീപിച്ചാണ് ചര്‍ച്ചകള്‍ നടത്തുന്നത്. എന്നാല്‍ ദാവൂദിന്റെ കീഴടങ്ങല്‍ നരേന്ദ്ര മോദിയുടെ നേട്ടമായി അവതരിപ്പിക്കാനാണ് ബിജെപി ഉദ്ദേശിക്കുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ ഇതായിരിക്കും അവര്‍ ഉയര്‍ത്തിക്കാട്ടുകയെന്ന് രാജ് താക്കറെ പറഞ്ഞു. കോണ്‍ഗ്രസ് ഇത്രകാലവും ശ്രമിച്ചിട്ടു നടക്കാത്ത കാര്യം പ്രധാനമന്ത്രി മോദി ചെയ്‌തെന്നായിരിക്കും അവരുടെ വാദം- തന്റെ ഫെയ്‌സ്ബുക്ക് പേജ് ഉദ്ഘാടന ചടങ്ങിലായിരുന്നു രാജ് താക്കറെയുടെ വിമര്‍ശനം.

വിദേശത്തുനിന്ന് കള്ളപ്പണം ഇന്ത്യയില്‍ എത്തിക്കും എന്നത് ഉള്‍പ്പെടെ നരേന്ദ്ര മോദി നല്‍കിയ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങളൊന്നും പാലിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ ബിജെപിക്ക് എതിരായ വികാരം ശക്തിപ്പെട്ടുവരികയാണ്. 

മുംബൈ അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ ഇരു നഗരങ്ങളിലുമുള്ള ഗുജറാത്തികള്‍ക്കു വേണ്ടിയാണ്. മുംബൈയെ ഗുജറാത്തിനൊപ്പം ചേര്‍ക്കണമെന്ന ഒരു സ്വപ്‌നമുണ്ട്. അതിന്റെ ഭാഗമാണ് ഈ കസര്‍ത്തുകളെല്ലാം. അല്ലെങ്കില്‍ എ്്ന്തുകൊണ്ട് കുറെക്കൂടി ദീര്‍ഘമായ റൂട്ടില്‍, മുംബൈയില്‍നിന്ന് ഡല്‍ഹിയിലേക്കോ ചെന്നൈയിലേക്കോ കല്‍ക്കത്തയിലേക്കോ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നില്ലെന്ന് രാജ് താക്കറെ ചോദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com