മദ്രസകളില്‍ ദിവസവും ദേശീയഗാനം ആലപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

മദ്രസകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപികക്കുകയും ചെയ്യണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ
മദ്രസകളില്‍ ദിവസവും ദേശീയഗാനം ആലപിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി

ഭോപ്പാല്‍: മദ്രസകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ദേശീയ ഗാനം ആലപികക്കുകയും ചെയ്യണമെന്ന് മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷാ. മധ്യപ്രദേശിലെ മദ്രസാ ബോര്‍ഡിന്റെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. പുതിയ രീതി കുട്ടികളില്‍ ദേശീയ ബോധം ഉണര്‍ത്താന്‍ സഹായിക്കും.

മതവിദ്യാഭ്യാസത്തിന് പുറമെ മദ്രസകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്് പ്രാഥമിക വിദ്യാഭ്യാസം നല്‍കണമെന്നും കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം മദ്രസകളില്‍ നടപ്പാക്കുന്നത് ആലോചിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നേരത്തെ സ്‌കൂളുകളില്‍ ഹാജര്‍ പരിശോധിക്കുന്ന സമയത്ത് നമ്പര്‍ പറയുന്നതിന് മുന്‍പ് ജയ്ഹിന്ദ് വിളിക്കണമെന്നും മന്ത്രി ഉത്തരവിട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com