എച്ച്‌സിയുവിലും എബിവിപി പുറത്തുതന്നെ;  മുഴുവന്‍ സീറ്റിലും വിജയിച്ച് എഎസ്എ-എസ്എഫ്‌ഐ സഖ്യം

എബിവിപി ഒരു സീറ്റില്‍ പോലും ജയിച്ചില്ല
എച്ച്‌സിയുവിലും എബിവിപി പുറത്തുതന്നെ;  മുഴുവന്‍ സീറ്റിലും വിജയിച്ച് എഎസ്എ-എസ്എഫ്‌ഐ സഖ്യം

ഹൈദരബാദ്: എച്ച്‌സിയു വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അംബേദ്കര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍-എസ്എഫ്‌ഐ മുന്നണിയ്ക്ക് വിജയം. എബിവിപി ഒരു സീറ്റില്‍ പോലും ജയിച്ചില്ല. മലയാളിയായ ശ്രീരാഗ് പൊയിക്കാടന്‍ (എഎസ്എ) പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  ലുനാവത് നരേഷ് വൈസ് പ്രസിഡന്റായും ആരിഫ് അഹമ്മദ് ജനറല്‍ സെക്രട്ടറിയായും മുഹമ്മദ് ആഷിഖ് എന്‍പി ജോയിന്റ് സെക്രട്ടറിയായും ലോലം ശ്രാവണ്‍ കുമാര്‍ സ്‌പോര്‍ട്‌സ് സെക്രട്ടറിയായും ഗുണ്ടേട്ടി അഭിഷേക് കള്‍ച്ചറല്‍ സെക്രട്ടറിയായും ജയിച്ചു കയറി.

എഎസ്എ നേതൃത്വം നല്‍കുന്ന എസ്‌ഐഒ, എംഎസ്എഫ് എന്നിവര്‍ അടങ്ങിയ സഖ്യവും എസ്എഫ്‌ഐ നേതൃത്വം നല്‍കുന്ന ഡിഎസ്എഫ്,ഡിഎസ്‌യു,ടിവിവി എന്നീ സംഘടനകളുള്‍പ്പെടുന്ന സഖ്യവും ചേര്‍ന്ന് ഒരു വിശാല സഖ്യം ഉണ്ടാക്കിയായിരുന്നു തെരഞ്ഞെടുപ്പിനെ നേരിട്ടത്. എബിവിപിയ പൊതുശത്രുവായി പ്രഖ്യാപിച്ച് ഇടത്-ദലിത്-മുസ്‌ലിം സംഘടനകള്‍ ഒരുമിച്ചപ്പോള്‍ എന്‍എസ്‌യുഐ സഖ്യത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒറ്റയ്ക്ക് മത്സരിച്ച എന്‍എസ്‌യുഐ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com