പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമെന്ന് ഐക്യരാഷ്ട്രസഭയില്‍ സുഷമ സ്വരാജ്

തീവ്രവാദമാണ് ലോകം നേരിടുന്ന വലിയ ഭീഷണി. ഇതിനെതിരെയുള്ള ഉടമ്പടിയില്‍ എല്ലാ രാജ്യങ്ങളും ഒപ്പുവെക്കണം. ഭീകരതയുടെ ഭീഷണിയെ കുറിച്ച് ഓരോരുത്തരും ആത്മപരിശോധന നടത്തണം
പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമെന്ന് ഐക്യരാഷ്ട്രസഭയില്‍ സുഷമ സ്വരാജ്

പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് യുഎന്‍ പൊതുസഭയില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. പാക്കിസ്ഥാന്‍ ഭീകരരാഷ്ട്രമാണ്. സൗഹൃദം സ്ഥാപിക്കാനുള്ള ഇന്ത്യുടെ ശ്രമങ്ങള്‍ പാക്കിസ്ഥാന്‍ തന്നെ ഇല്ലാതാക്കുകയായിരുന്നു. ഇന്ത്യയുമായി നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ് പാക്കിസ്ഥാന്‍ ശ്രമിക്കുന്നതെന്നും സുഷമ പറഞ്ഞു.

തീവ്രവാദമാണ് ലോകം നേരിടുന്ന വലിയ ഭീഷണി. ഇതിനെതിരെയുള്ള ഉടമ്പടിയില്‍ എല്ലാ രാജ്യങ്ങളും ഒപ്പുവെക്കണം. ഭീകരതയുടെ ഭീഷണിയെ കുറിച്ച് ഓരോരുത്തരും ആത്മപരിശോധന നടത്തണം. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരു രാജ്യങ്ങളും സ്വാതന്ത്യം നേടിയത്. ഇന്ത്യ ദാരിദ്ര്യം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അയല്‍ രാജ്യങ്ങള്‍ ആക്രമണം തുടരുകയാണ്. ലോതകത്ത് ഐടി സാമ്രാജ്യമായാണ് ഇന്ത്യ അറിയപ്പെടുന്നത്.  ലോകത്തിന് ശാസ്ത്രജ്ഞന്‍മാരെ സംഭാവന ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ തീവ്രവാദികളെയാണ് ലോകത്തിന് സംഭാവന ചെയ്യുന്നതെന്നും സുഷമ പറഞ്ഞു.

മോദിയുടെ സാമ്പത്തിക പരിഷ്‌കരണം ഇന്ത്യയുടെ സുസ്ഥിര വികസനത്തിന് വഴിയൊരുക്കും. സാമ്പത്തിക ശാക്തീകരണം രാജ്യത്തെ ദാരിദ്ര്യം ഇല്ലാതാക്കുമെന്നും സുഷമ സ്വരാജ് പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തില്‍ പാരീസ് ഉടമ്പടി നടപ്പാക്കാന്‍ ഇന്ത്യ പ്രതിജ്ഞാ ബദ്ധമാണ്. ഇതിന്റെ ഭാഗമായാണ് സോളാര്‍ പദ്ധതികള്‍ നടപ്പാക്കാനുള്ള ധീരമായ തീരുമാനം. എല്ലാം നേരയെയാകുമെന്നും എല്ലാം സഫലമാകും സംഭവിച്ചതെല്ലാം നല്ലതിനാകുമെന്ന് പറഞ്ഞാണ് സുഷമ പ്രസംഗം അവസാനിപ്പിച്ചത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com