ഗുര്‍മീത് തന്നെ വിവാഹം കഴിച്ചാല്‍ അവരുട സ്ഥാനം നഷ്ടപ്പെടുമെന്നായിരുന്നു ഹണിപ്രീതിന് ആശങ്കയെന്ന് രാഖി സാവന്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2017 09:56 AM |
Last Updated: 24th September 2017 09:56 AM | A+A A- |

മുംബൈ:വിവാദ സ്വാമി ഗുര്‍മീത് റാം റഹീം സിങിനെയും ഹണി പ്രീതിനെയും വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് നടി രാഖി സാവന്ത്. ഗുര്‍മീതിന്റെയും ഹണി പ്രീതിന്റെയും ജീവിതം പശ്ചാത്തലമാക്കി ചിത്രീകരിക്കുന്ന സിനിമയുടെ വിശേഷങ്ങള്‍ വ്യക്തമാക്കുന്നതിനിടെയാണ് രാഖി ഇക്കാര്യം വ്യക്തമാക്കിയത്. സിനിമയില്‍ ഹണിപ്രീതായാണ് രാഖി വേഷമിടുന്നത്
ഗുര്‍മീതിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് സിര്‍സയിലെ ആശ്രമത്തില്‍ എത്തിയത്. ഗുര്‍മീതുമായി താന്‍ അടുക്കുന്നതില്‍ ഹണി പ്രീത് ആശങ്കപ്പെട്ടിരുന്നു. തന്നെ വിവാഹം കഴിക്കുമോ എന്നതാകാം ആശങ്കയ്ക്ക്
ഇടയാക്കിയതെന്നും രാഖി പറയുന്നു. എന്നാല്‍ ഗുര്‍മീത് വനികളെ ലൈംഗികമായി ചൂക്ഷണം ചെയ്തതിനോ പുരുഷന്‍മാരെ വന്ധ്യംകരിച്ചതിനെ കുറിച്ചോ തനിക്കറിയില്ലെന്നും നടി പറഞ്ഞു
ആശ്രമത്തിലെത്തിയപ്പോള്‍ അയാള്‍ക്ക് ചുറ്റും അല്‍പവസ്ത്രധാരികളായ നിരവധി പെണ്‍കുട്ടികളെ കണ്ടതായും നടി പറയുന്നു. താന്‍ നരേന്ദ്രമോദിയുടെ ആരാധികയാണെന്നു പറഞ്ഞ രാഖി രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നിരവധി പേര്‍ നിര്‍ബന്ധിക്കുന്നതായും പറയുന്നു