സാമ്പത്തിക മാന്ദ്യം മറിക്കാന്‍ 40,000 കോടി പാക്കേജുമായി കേന്ദ്രം; പ്രഖ്യാപനം ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2017 08:11 AM |
Last Updated: 24th September 2017 08:11 AM | A+A A- |

ന്യൂഡല്‍ഹി: ഇന്ത്യയുടെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ ഏകദേശം 40000 കോടി മുതല്‍ 50000 കോടി രൂപ വരെ ചെലവഴിക്കുന്ന സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. വളര്‍ച്ചാ നിരക്ക് മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് മോജിയുടെ നീക്കം. പ്രഖ്യാപനങ്ങള്‍ നാളെയുണ്ടാകുമെന്നുമാണ് റിപ്പോര്‍്ട്ടകള്‍. നാളെ ചേരുന്ന ബിജെപി ദേശീയ നിര്‍വാഹകസമിതി യോഗത്തിലായിരിക്കും പ്രഖ്യാപനങ്ങള്‍. ഇതിന്റെ ഭാഗമായാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചതെന്നും സൂചനയുണ്ട്. ദൂരദര്‍ശന്‍ മോദിയുടെ പ്രസംഗം തല്‍സമയം സംപ്രേഷണം ചെയ്യുന്നുമുണ്ട്.
ആര്‍എസ്എസിന്റെ മാര്‍ഗനിര്‍ദേശകനായിരുന്ന ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ചാണ് പ്രഖ്യാപനങ്ങള്‍.ഊര്‍ജം, ഭവന നിര്‍മാണം, സാമൂഹികക്ഷേമം എന്നിവയില്‍ ഊന്നിയ പദ്ധതികളായിരിക്കും ഇവ. വൈകുന്നേരം അഞ്ച് മണിയോടെയായിരിക്കും മോദിയുടെ മറുപടി പ്രസംഗം.
കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ് വളര്‍ച്ചാ നിരക്ക്. 5.7 ശതമാനം മാത്രമാണ് ഇപ്പോള്‍ വളര്‍ച്ചാ നിരക്ക്. ആഭ്യന്തര ഉപഭോക്തൃ നിലവാരം 8.41ല്‍ നിന്ന് 6.66 ശതമാനമായി കുറഞ്ഞു. കയറ്റുമതി 20ല്‍ നിന്ന് 19 ശതമാനമായി. സ്വകാര്യ മേഖലയിലെ നിക്ഷേപം 31 ശതമാനത്തില്‍ നിന്ന് 29 ശതമാനമായി താഴ്ന്നു. നോട്ടു പിന്‍വലിക്കല്‍ സാമ്പത്തിക മേഖലയെ പ്രതികൂലമായി ബാധിച്ചു എന്ന് ഇപ്പോള്‍ സര്‍ക്കാരും തുറന്നുസമ്മതിക്കുന്നു.