ഹണി പ്രീതിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും; അന്തര്‍ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദേശം

ഒളിവില്‍ കഴിയുന്ന ദേര സച്ച സൗദയുടെ നടത്തിപ്പുകാര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചാതായി ഹരിയാന ഡിജിപി -  ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും 
ഹണി പ്രീതിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടും; അന്തര്‍ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദേശം

ചണ്ഡീഗഡ്: ഒളിവില്‍ കഴിയുന്ന ദേര സച്ച സൗദയുടെ നടത്തിപ്പുകാര്‍ക്കെതിരെ അന്താരാഷ്ട്ര തലത്തില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചാതായി ഹരിയാന ഡിജിപി. ഗുര്‍മീതിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത്, ദേര നടത്തിപ്പു ചുമതലയുള്ള ആദിത്യ ഇന്‍സാന്‍, പവന്‍ ഇന്‍സാന്‍ എന്നിവര്‍ക്കെതിരെയാണ് അന്താകരാഷ്ട്ര ആലര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നീക്കമുണ്ട്. കീഴടങ്ങാന്‍ അവര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയായാണെന്നും ഡിജിപി വ്യക്തമാക്കി.

ആഗസ്ത് 25 വരെ ഹണി പ്രീതിനെതിരെ കേസുണ്ടായിരുന്നില്ല. ദേരസച്ചയിലെ പ്രധാനിയായ സുരിന്ദര്‍ ധിമാനെ അറസ്റ്റ് ചെയ്തതോടെയാണ് ഹണിപ്രീതിനെതിരെ സംശയമുതിര്‍ന്നത്. ഇതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇവര്‍ക്കെതിരെ സപ്തംബര്‍ ഒന്നിന് പൊലീസ് നോക്കൗട്ട് പുറപ്പെടുവിച്ചിരുന്നു. ജയിലിലേക്ക് കൊണ്ടുപോകും വഴി ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലായിരുന്നു ലുക്ക്ഔട്ട് നോട്ടീസ്. നേപ്പാള്‍ അതിര്‍ത്തിയിലെല്ലാം ഇവരുടെ ചിത്രങ്ങള്‍ പതിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ എല്ലാം തന്നെ പൊലീസ് അതീവ ജാഗ്രതയിലാണ്.

കഴിഞ്ഞ മാസം 25നാണ് ഗുര്‍മീതിന് കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. അനുയായികളായ യുവതികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com